Print this page

പി. എൻ. പണിക്കരുടെ പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്യും

 The President will unveil the statue of P. N.Panicker The President will unveil the statue of P. N.Panicker
പൂജപ്പുരയിലെ പി. എൻ. പണിക്കരുടെ പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് (ഡിസംബർ 23) അനാവരണം ചെയ്യും. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനത്തിലെത്തുന്ന രാഷ്ട്രപതി രാവിലെ 11.30ന് പ്രതിമാനാവരണം നിർവഹിക്കും. തുടർന്ന് പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, മേയർ ആര്യാ രാജേന്ദ്രൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പ്രൊഫ. പി. ജെ. കുര്യൻ, പന്ന്യൻ രവീന്ദ്രൻ, പി. എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാനും സി. ഇ. ഒയുമായ എൻ. ബാലഗോപാൽ എന്നിവർ പങ്കെടുക്കും. പ്രതിമ നിർമിച്ച കെ. എസ്. സിദ്ധന് മുഖ്യമന്ത്രി പുരസ്‌കാരം നൽകും.
തലസ്ഥാനത്തെത്തുന്ന രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രൊഫ. പി. ജെ. കുര്യൻ, എൻ. ബാലഗോപാൽ, പന്ന്യൻ രവീന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam