ദുബൈ: ലോകത്ത് ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലമേതാണ്? ആ ഒമ്പതുവയസ്സുകാരിക്ക് കൂടുതൽ ഒന്നും ചിന്തിക്കേണ്ടി വന്നില്ല, ഉടൻ മറുപടി വന്നു, ദുബൈ. കാൻസർ ബാധിതയായ ഫിന്നിഷുകാരി അഡെൽ ഷെസ്റ്റോവ്സ്കായക്കാണ് ദുബൈ ഒരിക്കലെങ്കിലും സന്ദർശിക്കണം എന്ന ആഗ്രഹം.