Print this page

ആവശ്യക്കാര്‍ നിരവധി; സാംസങ് ഗ്യാലക്‌സി ഇസെഡ് ഫോള്‍ഡ് 7 ഇന്ത്യന്‍ വിപണിയില്‍ ഔട്ട് ഓഫ് സ്റ്റോക്ക്

Demand is high; Samsung Galaxy Z Fold 7 out of stock in the Indian market Demand is high; Samsung Galaxy Z Fold 7 out of stock in the Indian market
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങിന്റെ ഗ്യാലക്‌സി ഇസെഡ് ഫോള്‍ഡ് 7 മോഡലിന് ഉപഭോക്താക്കളില്‍ നിന്നും ഗംഭീര വരവേല്‍പ്പ്. രാജ്യത്തെ വിവിധ വിപണികളില്‍ ഈ മോഡല്‍ ഔട്ട് ഓഫ് സ്റ്റോക്ക് ആണെന്ന് കമ്പനി അറിയിച്ചു. വര്‍ധിച്ചുവരുന്ന ആവശ്യകത അഭിമുഖീകരിക്കുന്നതിനായി നോയ്ഡയിലെ നിര്‍മാണ ഫാക്ടറിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും കമ്പനി വ്യക്തമാക്കി.
സാംസങിന്റെ ഏഴാം തലമുറ ഫോള്‍ഡബിള്‍ ഫോണുകളായ ഗ്യാലക്‌സി ഇസെഡ് ഫോള്‍ഡ്7, ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7, ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 7 എഫ്ഇ മോഡലുകള്‍ക്ക് 48 മണിക്കൂറുകളില്‍ 210000 റെക്കോര്‍ഡ് പ്രീ ബുക്കിങ്ങുകളും ലഭിച്ചിരുന്നു.
ഗ്യാലക്‌സി ഇസെഡ് ഫോള്‍ഡ് 7ന് ഇത്രയും ഗംഭീരമായ വരവേല്‍പ്പ് നല്‍കിയ ടെക് പ്രേമികളായ രാജ്യത്തെ ഉപഭോക്താക്കള്‍ക്കെല്ലാം ഞങ്ങളുടെ നന്ദി അറിയിക്കുന്നു. വിപണിയിലെ ഈ മോഡലിന്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി ആവശ്യമായ നടപടികള്‍ കമ്പനി സ്വീകരിച്ചു കഴിഞ്ഞു. റീട്ടെയില്‍ വിപണിയിലും അതോടൊപ്പം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ആവശ്യക്കാര്‍ നിരവധിയാണ് - സാംസങ് ഇന്ത്യ എംഎക്‌സ് ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജു പുല്ലാന്‍ പറഞ്ഞു.
215 ഗ്രാം മാത്രം ഭാരമുള്ള ഗ്യാലക്‌സി ഇസെഡ് ഫോള്‍ഡ് 7 ഏറ്റവും വണ്ണം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ മോഡലാണ്. ഗ്യാലക്‌സി എസ്25 അള്‍ട്രയേക്കാള്‍ ഭാരം കുറവാണ് ഈ മോഡലിന്. ഫോള്‍ഡ് ചെയ്തിരിക്കുമ്പോള്‍ 8.9 മില്ലീ മീറ്ററും, അണ്‍ഫോള്‍ഡ് ചെയ്തിരിക്കുമ്പോള്‍ 4.2 മില്ലീ മീറ്ററുമാണ് വണ്ണം. ബ്ലൂ ഷാഡോ, സില്‍വര്‍ ഷാഡോ, മിന്റ്, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഗ്യാലക്‌സി ഇസെഡ് ഫോള്‍ഡ് 7 ലഭ്യമാകും.
രാജ്യത്തുടനീളമുള്ള സ്‌റ്റോറുകളില്‍ ഉപഭോക്താക്കളില്‍ നിന്നും മികച്ച അഭിപ്രായമാണ് സാംസങിന്റെ ഏഴാം തലമുറ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക്, പ്രത്യേകിച്ച് ഗ്യാലക്‌സി ഇസെഡ് ഫോള്‍ഡ് 7ന് ലഭിക്കുന്നത്. നൂതനവും, പ്രീമിയം അനുഭവം ഉറപ്പുനല്‍കുന്നതുമായ ഈ മോഡലുകള്‍ ഉപഭോക്താക്കള്‍ ഏറെ താത്പര്യത്തോടെ സ്വീകരിക്കുന്നുവെന്നതിന്റെ തെളിവാണ് വര്‍ധിച്ച ഡിമാന്റ്. - വിജയ് സെയില്‍സ് ഡയറക്ടര്‍ നിലേഷ് ഗുപ്ത പറഞ്ഞു.
Snapdragon 8 Elite for Galaxy നല്‍കുന്ന കരുത്തില്‍, Galaxy Z Fold7 മുന്‍ തലമുറയെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. NPU-ല്‍ 41%, CPU-ല്‍ 38%, കൂടാതെ GPU-ല്‍ 26% എന്നിങ്ങനെ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കരുത്ത് Galaxy Z Fold7-ന് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കൂടുതല്‍ AI അനുഭവങ്ങള്‍ ഉപകരണത്തില്‍ തന്നെ പ്രോസസ്സ് ചെയ്യാന്‍ സഹായിക്കുന്നു.കൂടാതെ, Galaxy Z സീരീസിലെ ആദ്യത്തെ 200MP വൈഡ് ആംഗിള്‍ ക്യാമറ ഉപയോഗിച്ച് ഇത് 4 മടങ്ങ് കൂടുതല്‍ വിശദാംശങ്ങള്‍ പകര്‍ത്തുകയും 44% കൂടുതല്‍ തെളിച്ചമുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. ഇതിനുപുറമെ, സാംസങ്ങിന്റെ അടുത്ത തലമുറ ProVisual Engine ചിത്രങ്ങള്‍ വേഗത്തില്‍ പ്രോസസ്സ് ചെയ്യുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam