Print this page

ടെസ്‍ല മോട്ടോഴ്സിന്റെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം മുംബൈയിൽ തുറന്നു

Tesla Motors opens its first showroom in India in Mumbai Tesla Motors opens its first showroom in India in Mumbai
മുംബൈ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല മോട്ടോഴ്‌സ് ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഷോറൂം ആരംഭിച്ചു. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലാണ് (ബികെസി) ഷോറൂം പ്രവർത്തനം തുടങ്ങിയത്. നിലവിൽ രണ്ട് വേരിയന്റുകളിലായി മോഡൽ വൈ മാത്രമേ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുള്ളൂ. റിയർ-വീൽ ഡ്രൈവ് ഓൺ-റോഡ് 61,07,190 രൂപ മുതലാണ് വില. ലോംഗ് റേഞ്ച് റിയർ-വീൽ ഡ്രൈവിന് 69,15,190 രൂപ മുതലും ആരംഭിക്കുന്നു.
ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയാണ് ഇന്ത്യ. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് ടെസ്‌ല തങ്ങളുടെ ആദ്യത്തെ എക്സ്പീരിയൻസ് സെന്റർ ആരംഭിച്ചത്. കോടീശ്വരനായ എലോൺ മസ്‌കാണ് ടെസ്ലയുടെ ഉടമ. ഈ വർഷം ഫെബ്രുവരിയിൽ, എലോൺ മസ്‌ക് വാഷിംഗ്ടണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഷോറൂം തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച, അന്ധേരിയിലെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (ആർ‌ടി‌ഒ) നിന്ന് ടെസ്‌ലയ്ക്ക് അനുമതി നൽകി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam