കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസംഗ് ഭൂട്ടാനിലെ വിദൂര ഗ്രാമ പ്രദേശങ്ങളില്‍ ഗ്യാലക്സി എംപവേഡ് പദ്ധതി നടപ്പിലാക്കുന്നു. അദ്ധ്യാപകരേയും പ്രിന്‍സിപ്പല്‍മാരേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മറ്റ് ഉദ്യോഗസ്ഥരേയും ശാക്തീകരിച്ചുകൊണ്ട് വിദ്യാഭ്യാസ രീതിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കുവാന്‍ ലക്ഷ്യമിട്ടുള്ളതാണ് സാംസങിന്റെ സാമൂഹിക ഉന്നമന പദ്ധതിയായ ഗ്യാലക്സി എംപവേഡ്.
നേരിട്ടും ഓണ്‍ലൈനിലുമായുള്ള പഠന പദ്ധതികളിലൂടെ നാളേയുടെ ക്ലാസ് മുറികളിലേക്കുള്ള അദ്ധ്യാപകരെ സജ്ജമാക്കുന്നതിനായുള്ള ഗ്യാലക്സി എംപവേഡ് 2024 ഡിസംബറിലാണ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ സാങ്കേതിക വിദ്യയും നവീനതയും ഉപയോഗപ്പെടുത്തിക്കൊണ്ട് ക്ലാസ് മുറികളെ പുനര്‍നിര്‍വചിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായിരിക്കുകയാണ് ഭൂട്ടാനിലെ അദ്ധ്യാപകരും.
ഗുരുഗ്രാമിലെ എക്സ്‌ക്ലൂസീവ് ബിസിനസ് സെന്ററില്‍ വെച്ചാണ് സാംസങ് ഭൂട്ടാനിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ അദ്ധ്യാപനവൃത്തിനയിക്കുന്നവര്‍ക്കായി ഗ്യാലക്സി എംപവേഡ് പദ്ധതി സംഘടിപ്പിച്ചത്. ഇതിലൂടെ ഗ്യാലക്സി സ്മാര്ട്ട് ഫോണുകള്‍, ഗ്യാലക്സി ബുക്ക്സ്, ടാബ്ലറ്റുകള്‍, ഫ്ളിപ്ബോര്‍ഡുകള്‍, ഡിസ്പ്ലേകള്‍ എന്നിവയുള്‍പ്പെടെയ ഗ്യാലക്സി ഇക്കോസിസ്റ്റത്തെ സംബന്ധിച്ചുള്ള അനുഭവപരിചയം അദ്ധ്യാപകര്‍ക്ക് ലഭ്യമായി.
കൂടാതെ പുതിയ അദ്ധ്യാപനരീതിക്ക് അനുയോജ്യമായ ഗ്യാലക്സി ഡിവൈസുകളും ഗ്യാലക്സി എഐ അപ്ലിക്കേഷനുകളും അദ്ധ്യാപകരെ പരിചയപ്പെടുത്തി. ഭൂട്ടാനിലെ വിദ്യാഭ്യാസ നൈപുണ്യവികസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂള്‍ എജ്യൂക്കേഷന്‍ വിഭാഗത്തിലെ ടീച്ചര്‍ ആന്റ് എജ്യുക്കേഷണല്‍ ലീഡര്‍ഷിപ്പ് ഡിവിഷന്റെ പങ്കാളിത്തത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ വികാസങ്ങള്‍ അദ്ധ്യാപന രീതികളുമായി സംയോജിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ രീതിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നതിനാണ് സാംസങിന്റെ ശ്രമങ്ങള്‍.
അദ്ധ്യാപകര്‍ക്കും സ്‌കൂളുകള്‍ക്കും സൗജന്യമായാണ് ഗ്യാലക്‌സി എംപവേഡ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ 2024 ഡിസംബര്‍ മുതല്‍ 250 സ്‌കൂളുകളില്‍ നിന്നായി 4800ന് മുകളില്‍ അദ്ധ്യാപകര്‍ ഗ്യാലക്‌സി എംപവേഡ് പദ്ധതിയുടെ ഗുണഭോക്താക്കളായി. 2025 ആകുന്നതോടെ 600 സ്‌കൂളുകളിലായി 20,000 അദ്ധ്യാപകരെ പദ്ധതിയുടെ ഭാഗമാക്കുവാനാണ് ലക്ഷ്യമിടുന്നത്.