Print this page

ഗൂഗിളിന്‍റെ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് ബെംഗളൂരുവിൽ

Google's world's largest office in Bengaluru Google's world's largest office in Bengaluru
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ തങ്ങളുടെ ഭീമൻ ഓഫീസ് തുറന്ന് ഗൂഗിൾ. ഗൂഗിളിന്‍റെ ഏറ്റവും വലിയ ഓഫീസുകളിലൊന്നാണ് കിഴക്കൻ ബെംഗളൂരുവിലെ മഹാദേവപുരയിൽ തുറന്ന 'അനന്ത'. പരിധിയില്ലാത്തത് എന്ന് അർത്ഥം വരുന്ന 'അനന്ത' സംസ്കൃത വാക്കിൽ നിന്നാണ് ഗൂഗിൾ തങ്ങളുടെ പുതിയ ഭീമൻ ഓഫീസിന് പേരിടുന്നത്. 1.6 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഓഫീസിന് 5,000ത്തിലധികം ജീവനക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ഗൂഗിളിന്‍റെ ലോകത്തിലെ ഏറ്റവും വലിയ ഓഫീസാണ് ഇത്.
ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിന്‍റെ പ്രധാന ടെക് ഹബ് എന്ന നിലയിലാണ് ബെംഗളൂരുവിലെ പുതിയ ഓഫീസെന്ന് ഗൂഗിൾ വ്യക്തമാക്കി. പ്രകൃതിയോട് ഇണങ്ങി സാങ്കേതിക വിദ്യയെ സമന്വയിപ്പിച്ചാണ് പുതിയ ഓഫീസിന്‍റെ ഡിസൈനിംഗ്. ഇന്ത്യയുടെ ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന ബെംഗളൂരുവിൽ അതിനോട് നീതി പുലർത്തുന്ന ലാൻറ് സ്കേപ്പുകളും നടപ്പാതകളും, ഗാർഡനും, മീറ്റിഗ് സ്പേസുകളുമൊക്കെ ഒരുക്കിയാണ് പുതിയ ഓഫീസ് നിർമ്മാണം. മഴവെള്ളം ഉൾപ്പെടെയുള്ള വെള്ളം 100 ശതമാനം ശുചീകരിച്ച് ഉപയോഗിക്കാവുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്.
ആൻഡ്രോയിഡ്, സെർച്ച്, പേ, ക്ലൗഡ്, മാപ്‌സ്, പ്ലേ, ഗൂഗിൾ ഡീപ്‌മൈൻഡ് തുടങ്ങിയ വിവിധ ഗൂഗിൾ യൂണിറ്റുകളിൽ നിന്നുള്ള ടീമുകളാണ് അനന്തയിൽ പ്രവർത്തിക്കുക. 10,000ത്തിലധികം ജീവനക്കാരാണ് ഗൂഗിളിന് ഇന്ത്യയിലുള്ളത്. ബെംഗളൂരുവിന് പുറമേ, ഗുരുഗ്രാം, ഹൈദരാബാദ്, മുംബൈ, പൂനെ എന്നിവിടങ്ങളിലും ഗൂഗിളിന് ഓഫീസുകളുണ്ടെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ ഓഫീസാകും അനന്ത.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam