Print this page

സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര:ക്യാമറയില്‍ അപ്ഗ്രേഡ്, ഫീച്ചറുകള്‍ ലീക്കായി

Samsung Galaxy S25 Ultra: Camera Upgrade, Features Leaked Samsung Galaxy S25 Ultra: Camera Upgrade, Features Leaked
സാംസങ് ആരാധകര്‍ ഗ്യാലക്‌സിയുടെ പുത്തന്‍ ഫ്ലാഗ്‌ഷിപ്പായ എസ്25 അള്‍ട്ര ഇറങ്ങാനായി കാത്തിരിക്കുകയാണ്. ആപ്പിളുമായുള്ള കിടമത്സരത്തില്‍ സാംസങിന് കുതിപ്പേകും എന്ന് കരുതപ്പെടുന്ന ഗ്യാലക്സി എസ്25 അള്‍ട്രയെ കുറിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ ഇവയൊക്കെയാണ്. ഡിസൈന്‍, ഡിസ്‌പ്ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്ലീക്കായ കര്‍വ്ഡ്‌ ഡിസൈനായിരിക്കും സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര മൊബൈല്‍ ഫോണിനുണ്ടാവുക. 8.4 ആയിരിക്കും ഫോണിന് കട്ടി. എം13 ഒഎല്‍ഇഡി ഡിസ്‌പ്ലെയില്‍ വരുന്ന ഫോണ്‍ മികച്ച ക്വാളിറ്റി ഉറപ്പാക്കിയേക്കും. ടൈറ്റാനിയം, കറുപ്പ്, നീല, പച്ച എന്നീ നാല് നിറങ്ങളാണ് സാംസങ് ഗ്യാലക്സി എസ്25 അള്‍ട്രയ്ക്കുണ്ടാവുക.
Rate this item
(0 votes)
Last modified on Monday, 09 December 2024 10:54
Pothujanam

Pothujanam lead author

Latest from Pothujanam