Print this page

10 മിനിറ്റില്‍ ഫുഡ് എത്തും; സ്വിഗ്ഗിയുടെ 'ബോള്‍ട്ട്'

Food will arrive in 10 minutes; Swiggy's 'Bolt' Food will arrive in 10 minutes; Swiggy's 'Bolt'
ദില്ലി: നല്ല വിശപ്പുള്ളപ്പോള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തിട്ട് ഏറെ നേരം കാത്തിരിക്കേണ്ടിവരുന്നത് മൂഡ് കളയുന്ന കാര്യമാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇതിനൊരു പരിഹാരം കണ്ടിരിക്കുകയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംവിധാനമായ സ്വിഗ്ഗി. ബോള്‍ട്ട് എന്നാണ് 10 മിനിറ്റില്‍ ഭക്ഷണം എത്തിക്കുന്ന സ്വിഗ്ഗിയുടെ പുതിയ പ്ലാറ്റ്‌ഫോമിന്‍റെ പേര്. വീട്ടിലൊരു അതിഥി വന്നാല്‍ വെറും പത്ത് മിനിറ്റ് കൊണ്ട് അയാള്‍ക്ക് ഉഗ്രനൊരു വെല്‍ക്കം ഡ്രിങ്കോ സ്നാക്‌സോ ആവശ്യമെങ്കില്‍ കനത്തില്‍ ഫുഡോ നല്‍കാന്‍ ഈ സേവനം ഉപയോഗിച്ചാല്‍ മതിയാകും.
വെറും പത്ത് മിനിറ്റില്‍ ഭക്ഷണം എത്തിക്കാന്‍ ബോള്‍ട്ട് എന്ന പ്ലാറ്റ്‌ഫോം തുടങ്ങുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് സ്വിഗ്ഗി. ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താവിന്‍റെ രണ്ട് കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള റസ്റ്റോറന്‍റുകളിലും ഹോട്ടലുകളിലും മറ്റ് ഭക്ഷണ പാഴ്‌സല്‍ സംവിധാനങ്ങളില്‍ നിന്നുമാണ് ഇത്രയും വേഗത്തില്‍ ഫുഡ് സ്വിഗ്ഗി ബോള്‍ട്ട് എത്തിക്കുക. പാക്ക് ചെയ്‌ത് നല്‍കാന്‍ ഏറെ സമയം ആവശ്യമില്ലാത്ത ബര്‍ഗര്‍, ശീതള പാനീയങ്ങള്‍, പ്രഭാതഭക്ഷണങ്ങള്‍, ബിരിയാണി, ഐസ്ക്രീം, സ്വീറ്റ്‌സ്, സ്‌നാക്‌സ് തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്‌തയാളുടെ കയ്യില്‍ വെറും 10 മിനിറ്റ് കൊണ്ട് എത്തും. എന്നാല്‍ രുചിയിലും വൃത്തിയിലും യാതൊരു വിട്ടുവീഴ്‌ചയുമുണ്ടാവില്ല എന്ന് സ്വിഗ്ഗി വാദിക്കുന്നു.
കെഎഫ്‌സി, മക്‌ഡോണള്‍ഡ്‌സ്, ബര്‍ഗര്‍ കിംഗ്, ബാസ്‌കിന്‍ റോബിന്‍സ്, സ്റ്റാര്‍ബക്ക്‌സ്, ഈറ്റ്‌ഫിറ്റ് തുടങ്ങിയവയുടെ ഉല്‍പന്നങ്ങള്‍ ഇങ്ങനെ അതിവേഗം വീട്ടിലും ഓഫീസിലുമെത്തും. നിലവില്‍ കുറച്ച് നഗരങ്ങളില്‍ മാത്രമേ സ്വിഗ്ഗി ബോള്‍ട്ടിന്‍റെ സേവനം ലഭ്യമാകൂ. ഹൈദരാബാദ്, മുംബൈ, ദില്ലി, പൂനെ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ ഇതിനകം ലഭ്യമായ ഈ സേവനം വരും ആഴ്‌ചകളില്‍ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. വമ്പന്‍ ബ്രാന്‍ഡുകള്‍ക്ക് പുറമെ കറാച്ചി ബേക്കറി, ആനന്ദ് സ്വീറ്റ്‌സ്, സേതി ഐസ്ക്രീം, ഇറാനി കഫെ തുടങ്ങിയ പ്രാദേശിക റസ്റ്റോറന്‍റ്, ഹോട്ടല്‍, കഫെ, ബേക്കറികളുടെ ഭക്ഷണസാധനങ്ങളും സ്വിഗ്ഗി ബോള്‍ട്ട് വഴി ലഭ്യമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam