Print this page

ഇന്‍ഫോപാര്‍ക്കുമായി ധാരണ പത്രം ഒപ്പു വച്ച് ജിയോജിത്; അഞ്ച് വര്‍ഷത്തില്‍ ഒരുങ്ങുക ഒന്നേകാല്‍ ലക്ഷത്തോളം ചതുരശ്ര അടിയുടെ പദ്ധതി

Geojit signed MoU with Infopark; A project of one and a half lakh square feet to be ready in five years Geojit signed MoU with Infopark; A project of one and a half lakh square feet to be ready in five years
കൊച്ചി: സംസ്ഥാനത്തെ ഐടി, ഫിനാന്‍ഷ്യല്‍, ഇന്‍വെസ്റ്റ്മെന്‍റ് മേഖലകളുടെ സമഗ്രവികസനക്കുതിപ്പിന് കരുത്ത് പകര്‍ന്ന് കൊച്ചി ഇന്‍ഫോപാര്‍ക്കുമായി കൈകോര്‍ത്ത് ജിയോജിത്. ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്തായി മൂന്ന് ഘട്ടങ്ങളിലായി ഒന്നേകാല്‍ ലക്ഷത്തോളം ചതുരശ്ര അടിയില്‍ ഒരുക്കുന്ന പദ്ധതിക്കുള്ള ധാരണാപത്രമാണ് ഇന്‍ഫോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുശാന്ത് കുറുന്തിലും ജിയോജിത് മാനേജിങ് ഡയറക്ടര്‍ സി ജെ ജോര്‍ജ്ജും ഒപ്പ് വച്ചത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ പാര്‍ക്ക് സെന്‍ററില്‍ വച്ച് നടന്ന ചടങ്ങില്‍ ഇന്‍ഫോപാര്‍ക്ക് അധികൃതര്‍, ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടറുമാരായ എ ബാലകൃഷ്ണന്‍, സതീഷ് മേനോന്‍, ജോണ്‍സ് ജോര്‍ജ്, സിഎഫ്ഒ മിനി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആദ്യ ഘട്ടത്തില്‍ 55000 ചതുരശ്ര അടി സ്ഥലത്ത് ജിയോജിത്തിന്‍റെ ഡാറ്റാ സെന്‍റര്‍, കസ്റ്റമര്‍ കെയര്‍, പെരിഫറി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിര്‍മ്മാണങ്ങള്‍ ആരംഭിക്കും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജിയോജിത് ടെക്നോളജീസിന്‍റെ ഡെവലപ്മെന്‍റ് സെന്‍ററും ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിലേയ്ക്ക് മാറും. പദ്ധതിയുടെ ഭാഗമായി ടെലി ട്രേഡിങ്ങ് സെന്‍ററുകള്‍, കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഡവലപ്മെന്‍റ്റ് സെന്‍ററുകള്‍, സോഫ്റ്റ്വെയര്‍ ലാബുകള്‍, വിശാലമായ പാര്‍ക്കിങ് സൗകര്യം തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കുന്നുണ്ട്.
കേരളത്തിന്‍റെ സമഗ്രവികസനത്തില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് സുപ്രധാന പങ്കാണ് വഹിക്കുന്നത്. പ്രതിഭാശാലികളായ പ്രൊഫഷണല്‍സ്, സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷിതമായ ക്യാമ്പസ്, ഏകജാലക ക്ലിയറന്‍സുകള്‍ എന്നിവയാണ് ഇന്‍ഫോപാര്‍ക്കിലേക്ക് ജിയോജിത്തിനെ ആകര്‍ഷിച്ച പ്രധാന സവിശേഷതകളെന്ന് ജിയോജിത് മാനേജിങ് ഡയറക്ടര്‍ സി ജെ ജോര്‍ജ്ജ് പറഞ്ഞു. ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത് ജിയോജിത്തിന്‍റെ ടെക്നോളജി ടീമിനെയും ഡാറ്റാ സെന്‍ററിനെയും വിപുലീകരിക്കാന്‍ സഹായിക്കുമെന്നും ജിയോജിത്തിന്‍റെ ബിസ്നസ് വിപുലീകരണവും പുരോഗമന പ്രവര്‍ത്തനങ്ങളും ഇന്‍ഫോപാര്‍ക്കിലെ പ്രധാന കമ്പനികളിലൊന്നായിത്തീരാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക, നിക്ഷേപ സേവനങ്ങളില്‍ വിളക്കേന്തുന്നവര്‍ എന്ന നിലയില്‍ ഇന്‍ഫോപാര്‍ക്കുമായുള്ള ജിയോജിത്തിന്‍റെ സഹകരണം മികച്ച പങ്കാളിത്തമാണ്. ഫിന്‍ടെക്കിന്‍റെ വളര്‍ന്നുവരുന്ന കേന്ദ്രമായി കേരളത്തെ കാണുന്ന സ്ഥാപനങ്ങളെ ഇത് ആകര്‍ഷിക്കും. ഈ പങ്കാളിത്തം മറ്റ് വന്‍കിട കമ്പനികളെയും സ്വാധീനിക്കാന്‍ സാധിക്കുന്നവയാണ്. അതോടൊപ്പം കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനും മികച്ച നിക്ഷേപത്തിനും വഴിയൊരുക്കുമെന്ന് ഇന്‍ഫോപാര്‍ക്കിലെ ഏറ്റവും പുതിയ വിപുലീകരണത്തെ കുറിച്ച് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam