Print this page

ഓണാഘോഷം കാണാൻ മുഖ്യമന്ത്രിയെത്തി

The Chief Minister came to watch the Onam celebrations. The Chief Minister came to watch the Onam celebrations.
കനകക്കുന്നിലെ ഓണം വൈബ് ആസ്വദിക്കാനും ദീപാലങ്കാരങ്ങൾ കാണാനും മുഖ്യമന്ത്രി പിണറായി വിജയൻ കനകക്കുന്നിലെത്തി. രാത്രി 8 മണിയോടു കൂടിയാണ് മുഖ്യമന്ത്രി കനകക്കുന്നിൽ എത്തിയത്. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി,  സിറ്റി പോലീസ് കമ്മിഷണർ തോംസൺ ജോസ്, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ദീപാലങ്കാരങ്ങളുടെയും കനകക്കുന്നിലെ വിവിധ കലാപരിപാടികളുടെയും വിവരങ്ങൾ ടൂറിസം ഡയറക്ടർ വിവരിച്ചു. കുറച്ചു സമയം ദീപാലങ്കാരങ്ങളെല്ലാം ആസ്വദിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam