Print this page

ദൃശ്യവിരുന്നായി 'ഒന്നിച്ചൊന്നായ് - ദി റിയൽ കേരളാ സ്റ്റോറി'

'Onnichonnai - The Real Kerala Story' is a visual feast 'Onnichonnai - The Real Kerala Story' is a visual feast
നിശാഗന്ധിയിലെ നിറസദസ്സിന് വിരുന്നായി 'ഒന്നിച്ചൊന്നായ് - ദി റിയൽ കേരളാ സ്റ്റോറി.' വിവേചനങ്ങളുടെയും അടിച്ചമർത്തലിൻ്റെയും നാടായിരുന്ന പഴയ കേരളത്തിൽ നിന്നും പുരോഗമന കേരളത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രം അടയാളപ്പെടുത്തുന്നതായിരുന്നു ജി.എസ് പ്രദീപും പ്രമോദ് പയ്യന്നൂരും ചേർന്ന് അവതരിപ്പിച്ച ദൃശ്യാവിഷ്കാരം.

സർവ്വമേഖലകളിലും കേരളം കൈവരിച്ച മുന്നേറ്റം ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങൾക്കെതിരെയും 'കേരള സ്റ്റോറി' പോലുള്ള സിനിമയ്ക്കുള്ള മറുപടിയുമാണ് 'ദി റിയൽ കേരള സ്റ്റോറി' എന്ന ടാഗ് ലൈനിലൂടെ അണിയറ പ്രവർത്തകർ ഉദ്ദേശിക്കുന്നത്. നൃത്തം, ടാബ്ലോ, മൈം തുടങ്ങി വിവിധ കലാരൂപങ്ങളും പ്രമുഖ ചലച്ചിത്ര രംഗങ്ങളും കോർത്തിണക്കികൊണ്ടുള്ളതായിരുന്നു അവതരണം. കല, സാംസ്കാരികം, രാഷ്ട്രീയം, സാമൂഹികം തുടങ്ങി വിവിധ മേഖലകളിൽ സംസ്ഥാനത്തുണ്ടായ പുരോഗമനപരമായ മാറ്റങ്ങൾ ഇതിലൂടെ വരച്ചു കാട്ടി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam