Print this page

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മീഡിയ മോണിറ്ററിംഗ് സെല്‍ പ്രവര്‍ത്തനം തുടങ്ങി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട ക പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് സെല്‍ (എം.സി.എം.സി) പ്രവര്‍ത്തനം തുടങ്ങി. കളക്ട്രേറ്റിലെ നാലാം നിലയിലുള്ള മിനി കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള മീഡിയാ മോണിറ്ററിംഗ് സെല്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥികളുടെ പ്രചാരണ പരസ്യങ്ങള്‍ പരിശോധിച്ച് അനുമതി നല്‍കുന്നതിനും വിവിധ മാധ്യമങ്ങളിലൂടെയോ മറ്റോ ചട്ടലംഘനം ഉണ്ടായാൽ അത് കണ്ടെത്തുന്നതിനുമായി കളക്ടര്‍ ചെയര്‍മാനായി ഒരു മോണിറ്ററിംഗ് കമ്മിറ്റിയും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ ആണ് കണ്‍വീനര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, ദൂരദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ എം. മുഹസിന്‍, ഐ,പി.ആര്‍.ഡി വെബ് ആന്റ് ന്യൂ മീഡിയ വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആശിഷ്, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനും മുഹമ്മദ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. പ്രചാരണവുമായി ബന്ധപ്പെട്ട് സാറ്റലൈറ്റ്, കേബിള്‍ വാര്‍ത്താ ചാനലുകള്‍, പത്രങ്ങള്‍, എഫ്.എം റേഡിയോകള്‍, സോഷ്യല്‍ മീഡിയ എന്നിവയിലെ ഉള്ളടക്കം മീഡിയാ മോണിറ്ററിംഗ് സെല്‍ 24 മണിക്കൂറും നിരീക്ഷിക്കും. ചട്ടലംഘനം കണ്ടെത്തിയാല്‍ സമിതി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.
 
Rate this item
(0 votes)
Author

Latest from Author