Print this page

കണിച്ചുകുളങ്ങര യൂണിയനിൽ മൈക്രോ സംഘങ്ങൾക്ക് മൂന്നാം ഘട്ട വായ്പാ വിതരണം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്‌ഘാടനം ചെയ്തു.

By September 24, 2021 1014 0
vellapally nadesan vellapally nadesan
സമുദായ അംഗങ്ങളിൽ സാമ്പാദ്യ ശീലവും കൃത്യനിഷ്ഠയും സത്യസന്ധതയും വളർത്താൻ സ്വാശ്രയ സംഘങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ശ്രീ.വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യവെ പറഞ്ഞു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് വി. എം. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ശ്രീമതി പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി. കെ. ധനേശൻ , ഇൻസ്‌പെക്ടിങ് ഓഫീസർ കെ. കെ. പുരുഷോത്തമൻ, യൂണിയൻ കൗൺസിലർ സിബി നടേശ് , യൂണിയൻ ബാങ്ക് കലവൂർ ശാഖ മാനേജർ റോജൻ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ഇൻ ചാർജ് പി. എസ്. എൻ. ബാബു സ്വാഗതവും വനിതാ സംഘം സെക്രട്ടറി പ്രസന്ന ചിദംബരൻ നന്ദിയും പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam