Print this page

ഓൺലൈൻ ട്രേഡിങിൽ കുതിപ്പ് തുടർന്ന് ആലീസ് ബ്ലൂ

Alice Blue followed the boom in online trading Alice Blue followed the boom in online trading
കൊച്ചി: സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിൽ ചരക്ക് വ്യാപാരത്തിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി ആലീസ് ബ്ലൂ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, 2022-ൽ ക്യു1, ക്യു2 വിഭാഗത്തിൽ മാത്രം 15 ശതമാനം വളർച്ചയും, 36 ശതമാനം ത്രൈമാസ വളർച്ചയും കമ്പനി രേഖപ്പെടുത്തി. ആലീസ് ബ്ലൂവിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയത് ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, അലുമിനിയം തുടങ്ങിയവ അടങ്ങുന്ന ഊർജ്ജ വിഭാഗമാണ്.
ലോകശക്തികൾക്കിടയിൽ നിലനിൽക്കുന്ന ശീതയുദ്ധങ്ങളും, ഉപരോധങ്ങളും മറ്റ് ഘടകങ്ങളും ആഗോള വിപണികളെ പ്രതികൂലമായി ബാധിച്ചെങ്കിലും, വ്യാപാരികളും നിക്ഷേപകരും ചരക്ക് വിപണിയിൽ വർധിച്ച ശുഭാപ്തിവിശ്വാസമാണ് പ്രകടിപ്പിച്ചത്. സാമ്പത്തിക വർഷത്തിന്റെ അടുത്ത രണ്ട് പാദങ്ങളിലും ഈ വളർച്ച തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്, ആലിസ് ബ്ലൂ സിഇഒയും, സ്ഥാപകനുമായ ശ്രീ. സിദ്ധവേലായുധം പറഞ്ഞു.
വിപണിയിലെ മറ്റ് വിഭാഗങ്ങളിൽ വിദഗ്ധർ സമ്മിശ്ര പ്രവചനങ്ങൾ മുന്നോട്ടു വയ്ക്കുമ്പോൾ, വിപണിയിലെ അനുമാനങ്ങൾ കണക്കിലെടുത്ത്, ഭൂരിഭാഗം വാണിജ്യ വിദഗ്ധരും ചരക്ക് വിപണിയിലെ ഊർജ്ജ വിഭാഗത്തിന് (ക്രൂഡ്, നാച്ചുറൽ ഓയിൽ) അനുകൂല പ്രവചനങ്ങലാണ് നടത്തുന്നത്. ശരിയായ ഗവേഷണവും, അറിവും ഉപയോഗിച്ച്, വ്യാപാരികൾക്കും നിക്ഷേപകർക്കും ചരക്ക് വ്യാപാരത്തിൽ നിന്നുള്ള ലാഭം കാഷ് ഔട്ട് ചെയ്യാൻ കഴിയുമെന്നാണ് മൊത്തത്തിലുള്ള വിപണി നൽകുന്ന പ്രതീക്ഷ.
ഈ മേഖലയിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ഒരു ബ്രോക്കറേജ് സ്ഥാപനമാണ് എം‌സി‌എക്‌സിന്റെ ഉടമസ്ഥതയിലുള്ള ആലീസ് ബ്ലൂ. ഇൻട്രാഡേയിലും, എഫ് ആൻഡ് ഒയിലും, ഫ്രീഡം 15 രൂപയുടെ (F15 പ്ലാൻ), ഏറ്റവും കുറഞ്ഞ ബ്രോക്കറേജ് തുടങ്ങിയ സവിശേഷതകൾ കൂടാതെ, ഉപഭോക്താവ് നൽകുന്ന ഓരോ റഫറലിനും ആലീസ് ബ്ലൂ 500 രൂപ നൽകുകയും ഉപഭോക്താവിന് റഫറൽ ജീവിതകാലം മുഴുവൻ നൽകുന്ന ബ്രോക്കറേജിന്റെ 10 ശതമാനം ലഭിക്കുന്നു. 30 ദിവസത്തേക്ക് ബ്രോക്കറേജിൽ 10 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. കൂടാതെ, റഫറൽ ബോണസായി പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് 1500 രൂപയുടെ ഓപ്‌ഷൻ ട്രേഡിംഗിനെക്കുറിച്ചുള്ള പ്രീമിയം കോഴ്‌സുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
വെബിലും, ആപ്പ്ലിക്കേഷൻ രൂപത്തിലും ലഭ്യമായ ആലിസ് ബ്ലൂ ഏതൊരു സാധാരണക്കാരനും അനായാസം ഉപയോഗിക്കാവുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ കമ്പനി അതിന്റെ ഉപയോക്താക്കൾക്കായി നൂതന (വെബിലും ആപ്പിലും) അടിസ്ഥാനമാക്കിയുള്ള ട്രേഡിംഗ് പ്ലാറ്റ്ഫോമും വാഗ്ദാനം ചെയ്യുന്നു, യാത്രയിൽ പോലും വ്യാപാരം നടത്തുന്നതിനുള്ള സൗകര്യം പ്രദാനം ചെയ്യുന്നു. കുറഞ്ഞ ഇന്റർനെറ്റ് വേഗതലും വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും തടസ്സമില്ലാത്ത വ്യാപാരം ചെയ്യാനുള്ള അവസരമൊരുക്കുകയാണ് ആലിസ് ബ്ലൂ.
കൂടുതൽ വിവരങ്ങൾക്ക് - http://www.aliceblueonline.com
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam