Print this page

ഉരുൾപ്പൊട്ടൽ ദുരന്താഘാത ലഘൂകരണത്തിൽ ദ്വിദിന ശിൽപ്പശാല

By October 12, 2022 260 0
കേരളം: ഒക്ടോബർ 13 അന്താരാഷ്ട്ര ദുരന്ത നിവാരണ ലഘൂകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന റവന്യു ദുരന്തനിവാരണ വകുപ്പ് ദ്വിദിന അന്താരാഷ്ട്ര ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 14, 15 തീയ്യതികളിൽ തിരുവനന്തപുരം ഐ.എൽ.ഡി.എമ്മിൽ വെച്ച് നടക്കുന്ന ശിൽപ്പശാലയിൽ ജനീവ, സ്വിറ്റ്‌സർലന്റ്, അഫ്ഗാനിസ്ഥാൻ, നമീബിയ, എൻ.ഐ.ഡി.എം, മലാവി യൂനിവേഴ്‌സിറ്റി, നാഷനൽ എൻസെസ്, ജിയോളജി യൂനിവേഴ്‌സിറ്റി ഓഫ് മദ്രാസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ശിൽപ്പശാലയുടെ ഉദ്ഘാടനം ഒക്ടോബർ 12ന് രാവിലെ 10.30 ന് ഐ.എൽ.ഡി.എമ്മിൽ റവന്യു മന്ത്രി കെ. രാജൻ നിർവഹിക്കും.


ഉരുൾപൊട്ടൽ നേരിടുന്നതിന് ലോകമെമ്പാടും സ്വീകരിച്ച മികച്ച മാതൃകകൾ മനസ്സിലാക്കുക, ദുരന്ത സാഹചര്യങ്ങളെ കൂടുതൽ പ്രായോഗികമായി കൈകാര്യം ചെയ്യൽ എന്നീ വിഷയങ്ങളിൽ ഊന്നിയാകും ശിൽപ്പശാല. ഉരുൾപ്പൊട്ടൽ ദുരന്തങ്ങളോട് കേരള പോലീസിന്റെ K 9 സ്‌ക്വാഡിന്റെ പ്രവർത്തനങ്ങൾ, അഗ്‌നിരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ, വിവിധ ജില്ലാ കളക്ടർമാരുടെ അവതരണങ്ങൾ എന്നിവയുമുണ്ടാകും.
Rate this item
(0 votes)
Author

Latest from Author