Print this page

ദുബായ് ജൈടെക്‌സ് ടെക്ക് ഷോയിലേക്ക് കേരളത്തില്‍ നിന്ന് 30 ഐ.ടി കമ്പനികള്‍

By October 11, 2022 222 0
കൊച്ചി: ദുബായിയിലെ വാര്‍ഷിക ജൈടെക്‌സ് സാങ്കേതികവിദ്യാ പ്രദർശനത്തിലേക്ക് കേരളത്തില്‍ നിന്നുള്ള 30 ഐ.ടി കമ്പനികള്‍. വേള്‍ഡ് ട്രേഡ് സെന്ററിലെ ഗ്ലോബൽ ഡെവ്സ്ലാമിൽ ഒക്ടോബര്‍ 10-ന് ആരംഭിച്ച് നാലുദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് തുടങ്ങിയ കേരളത്തിലെ ഐ.ടി പാര്‍ക്കുകള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളാണ് കേരളാ ഐ.ടി പാര്‍ക്ക്‌സിന്റെയും ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും നേതൃത്വത്തില്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 11 കമ്പനികള്‍, ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 10 കമ്പനികള്‍ സൈബര്‍പാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 9 കമ്പനികള്‍ എന്നിങ്ങനെയാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന കേരളത്തില്‍ നിന്നുള്ള 30 കമ്പനികള്‍. ഉല്‍പ്പന്നങ്ങളും പ്രതിവിധികളും അവതരിപ്പിക്കുന്നതിന് പുറമേ മധ്യപൂര്‍വേഷ്യയില്‍ വിപണി കേന്ദ്രീകരിക്കുന്നതിനും നിക്ഷേപക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും കമ്പനികള്‍ ഈ പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.


ത്രീഡി പ്രിന്റിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് റിയാലിറ്റി, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിന്‍, ക്ലൗഡ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് സോഫ്റ്റ്‌വെയര്‍, മൊബൈല്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് സോഫ്റ്റ്‌വെയര്‍, കണ്‍സ്യൂമര്‍ ടെക്‌നോളജി, സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ സെന്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഡ്രോണ്‍സ് ആന്‍ഡ് എ.വി, എന്റര്‍പ്രൈസ് സോഫ്റ്റ്‌വെയര്‍, ഫ്യൂച്ചര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഗ്ലോബല്‍ സ്മാര്‍ട്ട് സിറ്റീസ്, ഗ്ലോബല്‍ സൊല്യൂഷന്‍ പ്രൊവൈഡേഴ്‌സ്, ഗള്‍ഫ്‌കോംസ് - ടെലികോം ആന്‍ഡ് മൊബിലിറ്റി, ഇന്‍ഫ്രാസ്ട്രക്ചര്‍ നെറ്റ്‌വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി, ഐ.ഒ.ടി, മിക്‌സഡ് റിയാലിറ്റി, മൊബൈല്‍ ഡിവൈസ് ആന്‍ഡ് ആക്‌സസറീസ്, ഫിസിക്കല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ സെക്യൂരിറ്റി, പ്രിന്റിങ്ങ് ആന്‍ഡ് ബിസിനസ് സൊല്യൂഷന്‍സ്, സെന്‍സേഴ്‌സ്, സ്മാര്‍ട്ട് ഹോം, സ്മാര്‍ട്ട് വര്‍ക്ക് പ്ലൈസ്, സോഫ്റ്റ്‌വെയര്‍ ഡിജിറ്റല്‍ ഇമേജിങ്, വാല്യൂ ആഡഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ്, വിര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 30 കമ്പനികളാണ് കേരളത്തില്‍ നിന്ന് ജൈടെക്‌സ് ടെക്ക് ഷോയിൽ പങ്കെടുക്കുന്നത്.


ആഗോള തലത്തില്‍ കേളത്തിലെ ഐ.ടി മേഖലയെയും കമ്പനികളെയും പരിചയപ്പെടുത്താന്‍ ലഭിക്കുന്ന വലിയ അവസരമാണ് ജൈടെക്‌സ് എന്ന് കേരളാ ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. നമ്മുടെ നാട്ടിലെ കഴിവുള്ള യുവതലമുറയ്ക്ക് അവസരങ്ങളൊരുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം അവസരങ്ങളിലേക്ക് കമ്പനികളെ കൈപിടിച്ച് കൊണ്ടുവരുന്നത്. ഇതുവഴി പുതിയ ബിസിനസ് അവസരങ്ങള്‍ തുറക്കപ്പെടുകയും വലിയ വിപണിയിലേക്ക് കേരളത്തിലെ ഐ.ടി കമ്പനികള്‍ക്ക് കടന്ന് ചെല്ലാന്‍ കഴിയുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Author

Latest from Author