Print this page

വിനോദ സഞ്ചാരികൾ കുടുങ്ങിയ കല്ലാർ ഇക്കോ ടൂറിസം മേഖല മന്ത്രി ജി അനിൽ സന്ദർശിച്ചു

വിനോദ സഞ്ചാരികൾ കുടുങ്ങിയ കല്ലാർ ഇക്കോ ടൂറിസം മേഖല ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽ സന്ദർശിക്കുന്നു. ജി. സ്റ്റീഫൻ എം.എൽ.എ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് തുടങ്ങിയവർ സമീപം വിനോദ സഞ്ചാരികൾ കുടുങ്ങിയ കല്ലാർ ഇക്കോ ടൂറിസം മേഖല ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽ സന്ദർശിക്കുന്നു. ജി. സ്റ്റീഫൻ എം.എൽ.എ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് തുടങ്ങിയവർ സമീപം
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ മലയോര മേഖലയായ വിതുര പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് തങ്ങളുടെ വീടുകളുടെ സുരക്ഷാ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍.

വിതുര ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ബോണക്കാട്,മക്കി, തള്ളച്ചിറ എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ കുടുംബങ്ങളിലെ 35 പേരെയാണ് ദുരിതാശ്വാസക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

വെള്ളപ്പൊക്കത്തിൽ വിനോദ സഞ്ചാരികൾ ഒറ്റപ്പെട്ടുപോയ കല്ലാർ ഇക്കോ ടൂറിസം മേഖലയിലെ നദിക്കടവും മന്ത്രി സന്ദർശിച്ചു. ഇവിടെ അപകടസാധ്യത ഒഴിവാക്കാൻ ആറിന് കുറുകെ നടപ്പാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം വനംവകുപ്പുമായി ആലോചിച്ച് ചെയ്യാമെന്ന് മന്ത്രിയും അദ്ദേഹത്തെ അനുഗമിച്ച ജി. സ്‌റ്റീഫൻ എം.എൽ.എയും ഉറപ്പുനൽകി. നെടുമങ്ങാട് ആർ.ഡി.ഒ ജയകുമാർ നെടുമങ്ങാട് തഹസിൽദാർ അനിൽകുമാർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Rate this item
(0 votes)
Author

Latest from Author