Print this page

ജില്ലയില്‍ 2205 പേര്‍ക്ക് കോവിഡ്

covid covid
തിരു: ജില്ലയില്‍  ഇന്ന് 2205 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി.  അറിയിച്ചു. 30 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2169 പേര്‍ക്കാണ് രോഗം ബാധിച്ചത്.  ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 5 പേർക്കും വിദേശത്ത് നിന്ന് വന്ന ഒരാൾക്കും  രോഗം സ്ഥിരീകരിച്ചു. 12332 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3439 പേര്‍ കൂടി രോഗമുക്തി നേടി. 18.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 34633 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 6048 പേർ ഉൾപ്പടെ 110078 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 900901 പേർ നിരീക്ഷണം പൂർത്തിയാക്കി.2253 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:10
Pothujanam

Pothujanam lead author

Latest from Pothujanam