Print this page

കോവിഡ് വാക്‌സിനേഷന് ലുലു മാളിലും സൗകര്യം. വാക്‌സിനേഷന്‍ ഡ്രൈവ് രണ്ട് ദിവസം കൂടി.

Facilities at Kovid Vaccination Lulu Mall. Vaccination drive two more days. Facilities at Kovid Vaccination Lulu Mall. Vaccination drive two more days.
തിരുവനന്തപുരം: കോവിഡ് പ്രതിരോധം ശക്തമാക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ കൈകോര്‍ത്ത് ലുലു മാളും.പ്രിയ ഉപഭോക്താക്കള്‍ക്കായി 'Drive in & Get Vaxed' എന്ന പേരില്‍ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന് മാളില്‍ തുടക്കമായി. കിംസ് ഹെല്‍ത്തുമായി സഹകരിച്ചാണ് ലുലു മാള്‍ വാക്‌സിനേഷന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.ലുലു മാളില്‍ എത്തുന്നവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും. 15-18 വയസ്സിനിടയിലുള്ളവര്‍ക്കുള്ള കോവാക്‌സിനും,60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കരുതല്‍ ഡോസും, കോവിഷീല്‍ഡിന്റെ രണ്ടാം ഡോസുമാണ് വാക്‌സിനേഷന്‍ ഡ്രൈവില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.
വാക്‌സിനേഷന്‍ എടുക്കാനെത്തുന്നവര്‍ കോവിന്‍ ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിയ്ക്കണം. തിരിച്ചറിയല്‍ രേഖ ഹാജരാക്കി പണമടച്ച് വാക്‌സിന്‍ സ്വീകരിയ്ക്കാം. മാളിലെ ഒന്നാം നിലയില്‍ സജ്ജീകരിച്ചിരിയ്ക്കുന്ന മെഡിക്കല്‍ റൂമിലാണ് വാക്‌സിനേഷന്‍ ഡ്രൈവ് നടക്കുന്നത്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ഡ്രൈവ്. വെള്ളിയാഴ്ച തുടങ്ങിയ വാക്‌സിനേഷന്‍ ഡ്രൈവ് ഞായറാഴ്ച വരെയുണ്ടാകും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam