Print this page

യമാലിനെ തേടിയെത്തിയ സര്‍പ്രൈസ്:മെസിയുടെ പത്താം നമ്പര്‍ ജേഴ്സി

A surprise came to Yamal: Messi's number 10 jersey A surprise came to Yamal: Messi's number 10 jersey
ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ വിഖ്യാതമായ പത്താം നമ്പർ ജേഴ്സി ഇനി യുവതാരം ലാമിൻ യമാലിന്. അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസി ബാള്സയില്‍ അനശ്വരമാക്കിയ പത്താം നമ്പർ ജഴ്സി ക്ലബ് പ്രസിഡന്‍റ് യുവാൻ ലപ്പോർട്ടയാണ് കൗമാരതാരം ലാമിൻ യമാലിന് കൈമാറി. 2008 മുതൽ 2021 വരെ മെസിയായിരുന്നു ബാഴ്സയിൽ പത്താം നമ്പർ ജഴ്സിയുടെ അവകാശിയായത്.

മെസി ബാഴ്സ വിട്ടപ്പോൾ അൻസു ഫാറ്റിയാണ് പത്താം നമ്പർ ജേഴ്സിയിൽ കളിച്ചത്. എന്നാല്‍ പരിക്കുമൂലം പല മത്സരങ്ങളും നഷ്ടമായ ഫാറ്റി അടുത്തിടെ വായ്പയില്‍ മൊണോക്കോയിലേക്ക് മാറിയതോടെയാണ് പത്താം നമ്പർ യമാലിന് സ്വന്തമായത്. കുറഞ്ഞകാലം കൊണ്ടുതന്നെ ബാഴ്സയില്‍ മെസിയുടെ പിൻഗാമിയെന്ന വിശേഷണം സ്വന്തമാക്കിയ ലാമിൻ യമാൽ കഴിഞ്ഞ ഞായറാഴ്ചയാണ് പതിനെട്ടാം പിറന്നാൾ ആഘോഷിച്ചത്. ലാമിൻ യമാൽ കഴിഞ്ഞ മാസം ബാഴ്സയുമായുളള കരാർ 2031 വരെ നീട്ടിയിരുന്നു.
മെസി തന്‍റേതായ വഴി കണ്ടെത്തിയ താരമാണെന്നും പത്താം നമ്പര്‍ കുപ്പായത്തില്‍ താനും സ്വന്തം വഴി കണ്ടെത്തുമെന്നും ജേഴ്സി സ്വീകരിച്ചശേഷം യമാല്‍ പറഞ്ഞു. ബാഴ്സ ആരാധകരെ സന്തോഷിപ്പിക്കാന്‍ തനിക്കാവുന്നതെല്ലാം ചെയ്യുമെന്നും യമാല്‍ പറഞ്ഞു. ബാഴ്സക്കൊപ്പം ചാമ്പ്യൻസ് ലീഗും സ്പെയിനിനൊപ്പം ലോകകപ്പും നേടുകയാണ് തന്‍റെ സ്വപ്നമെന്നും യമാല്‍ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam