മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് ജയിച്ച് ഡൽഹി ക്യാപിറ്റൽസ്. പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ജീവൻമരണ പോരാട്ടത്തിൽ ഡൽഹി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡൽഹി ക്യാപിറ്റൽസ് നായകൻ അക്സര്‍ പട്ടേൽ ഇന്ന് കളിക്കുന്നില്ല. പകരം ഫാഫ് ഡുപ്ലസിയാണ് ഡൽഹിയെ നയിക്കുക.
പ്ലേയിംഗ് ഇലവൻ
മുംബൈ ഇന്ത്യൻസ്: റയാൻ റിക്കൽടൺ (വിക്കറ്റ് കീപ്പര്‍), രോഹിത് ശർമ്മ, വിൽ ജാക്ക്‌സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമൻ ധിർ, മിച്ചൽ സാൻ്റ്‌നർ, ദീപക് ചഹർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര.
ഡൽഹി ക്യാപിറ്റൽസ്: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പര്‍), സമീർ റിസ്‌വി, അശുതോഷ് ശർമ്മ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ദുഷ്മന്ത ചമീര, വിപ്രജ് നിഗം, മാധവ് തിവാരി, കുൽദീപ് യാദവ്, മുസ്താഫിസുർ റഹ്മാൻ, മുകേഷ് കുമാർ