പുതുച്ചേരി: വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെന്‍റിൽ സൗരാഷ്ട്രയോട് തോല്‍വി വഴങ്ങി കേരളം. മൂന്ന് വിക്കറ്റിനായിരുന്നു സൗരാഷ്ട്രയുടെ വിജയം. ടൂർണ്ണമെന്‍റിൽ കേരളത്തിന്‍റെ രണ്ടാം തോൽവിയാണ് ഇത്. സ്കോര്‍ കേരളം 45 ഓവറില്‍ 156ന് ഓള്‍ ഔട്ട്, സൗരാഷ്ട്ര 49.4 ഓവറില്‍ 157-7.