When a legend steps up for India again: Sunil Chhetri
സുനില്‍ ഛേത്രി. 273 ദിവസങ്ങള്‍ക്ക് മുൻപ് സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ പുല്‍മൈതാനിയില്‍ നിന്ന് കണ്ണീരണിഞ്ഞായിരുന്നു ഛേത്രി ബൂട്ടൂരിയത്. ലോകഫുട്‌ബോളില്‍ ഇന്ത്യയൂടെ പേര് സുവര്‍ണലിപികളില്‍ ചേര്‍ത്തുവെച്ച ഇതിഹാസത്തിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ഇന്ത്യൻ ഫുട്ബോളിന്റെ യാത്ര ഒടുവില്‍ ആ നാല്‍പതുകാരനില്‍ തന്നെ അവസാനിച്ചിരിക്കുന്നു. യെസ്, സുനില്‍ ഛേത്രി ഈസ് ബാക്ക് ഇൻ ബ്ലു.