Crucial lead for Kerala against Jammu and Kashmir, Salman century
പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സിന്റെ നിര്‍ണായക ലീഡ്. ഒരു റണ്ണിന്റെ ലീഡാണ് കേരളം നേടിയത്. ജമ്മുവിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 280നെതിരെ കേരളം 281ന് എല്ലാവരും പുറത്തായി. സല്‍മാന്‍ 112 റണ്‍സുമായി പുറത്താവാതെ നിന്നു. നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. ലീഡ് സമ്മാനിക്കുന്നതില്‍ ബേസില്‍ തമ്പിയുടെ (15) ഇന്നിംഗ്‌സും നിര്‍ണായകമായി.