Print this page

നാലാം ടി20യില്‍ ഓപ്പണാകാന്‍ സഞ്ജു

Sanju to open in 4th T20I Sanju to open in 4th T20I
രാജ്‌കോട്ട്: അഞ്ച് ടി20 മത്സരങ്ങള്‍ക്കിടെ മൂന്ന് സെഞ്ചുറികള്‍ നേടിയെങ്കിലും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ നിലവില്‍ അത്ര നല്ല ഫോമിലല്ല. ഇംഗ്ലണ്ടിനെതിരെ ആദ്യ മൂന്ന് ടി20 മത്സരങ്ങളില്‍ നിന്നായി 34 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. ഇനിയും രണ്ട് മത്സരങ്ങള്‍ അവശേഷിക്കുന്നുണ്ട്. മൂന്ന് മത്സരങ്ങളിലും അഞ്ച് ഓവറിനപ്പും സഞ്ജു ബാറ്റ് ചെയ്തിട്ടില്ല. എല്ലാ മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ വേഗത്തിന് മുന്നില്‍ കീടങ്ങുകയായിരുന്നു 30കാരന്‍. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20യില്‍ 26 റണ്‍സ് നേടിയ സഞ്ജു, ചെന്നൈയില്‍ രണ്ടാം ടി20യില്‍ അഞ്ച് റണ്‍സിനും പുറത്തായി. രാജ്കോട്ടില്‍ നടന്ന മൂന്നാം ടി20യില്‍ ആറ് പന്തില്‍ മൂന്ന് റണ്‍സുമായി സഞ്ജു മടങ്ങിയിരുന്നു. 145+ വേഗത്തിലുള്ള പന്തുകളില്‍ പുള്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ചാണ് സഞ്ജു മടങ്ങുന്നത്.
കടുത്ത വിമര്‍ശനങ്ങള്‍ താരത്തിന് ഏറ്റുവാങ്ങേണ്ടി വരുന്നു. ഒരു മത്സരത്തിലും അഞ്ച് ഓവര്‍ പോലും തികയ്ക്കാത്ത സാഹചര്യത്തില്‍ സഞ്ജുവിനെ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് നീക്കുമോ എന്നണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ ഉറ്റുനോക്കുന്നത്. രാജ്‌കോട്ട് ടി20ക്ക് ശേഷം ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറിനെ കുറിച്ച് വലിയ രീതിയിലുള്ള ചര്‍ച്ചകളുണ്ടായിരുന്നു. സ്‌പെഷ്യലിസ്റ്റ് ബാറ്ററായ ടീമിലിടം നേടിയ ധ്രുവ് ജുറലിനെ എട്ടാമനായി കളിപ്പിച്ചതിനെ ചൊല്ലിയാണത്. ഇത്രത്തോളം കഴിവുള്ള താരത്തെ വാഷിംഗ്ടണ്‍ സുന്ദറിനും അക്‌സര്‍ പട്ടേലിനും ശേഷം കളിപ്പിച്ചത് ക്രിക്കറ്റ് ആരാധകര്‍ക്ക് അത്ര രസിച്ചില്ല. മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സണ്‍ ഇക്കാര്യം എടുത്തു പറയുകയും ചെയ്തിരുന്നു. ടോപ് ഓര്‍ഡറില്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് ജുറല്‍.
വേഗത്തിന് മുന്നില്‍ വിറയിക്കുന്ന സഞ്ജുവിന് പകരം ജുറലിനെ ഓപ്പണറായി കളിപ്പിക്കുമോ എന്നുള്ളത് പ്രധാന ചോദ്യമാണ്. അങ്ങനെ വന്നാല്‍ സഞ്ജുവിന് മധ്യനിരയിലും കളിക്കാം. സൂര്യകുമാല്‍ യാദവിനോ, തിലകര്‍ വര്‍മയ്‌ക്കോ ശേഷം സഞ്ജുവിനെ കളിപ്പിക്കാവുന്നത്. സ്പിന്നിനെതിരെ മികച്ച റെക്കോഡുള്ള സഞ്ജുവിന് ചിലപ്പോള്‍ റണ്‍സ് നേടാന്‍ സാധിക്കുകയും ചെയ്തു. അങ്ങനെ വന്നാല്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ജുറല്‍ ബാറ്റ് ചെയ്യാനെത്തും. ഓപ്പണറായി കളിപ്പിക്കാനാവുന്ന മറ്റുതാരങ്ങള്‍ ഇന്ത്യന്‍ ടീമിലില്ലതാനും. രാജ്‌കോട്ടില്‍ എട്ടാമനായി ക്രീസിലെത്തിയ ജുറല്‍ നാല് റണ്‍സുമായി മടങ്ങിയിരുന്നു. കൊല്‍ക്കത്തയില്‍ അഞ്ചാമനായിട്ടാണ് ജുറല്‍ എത്തിയത്. അപ്പോഴും നാല് റണ്‍സ് മാത്രമാണ് താരം നേടിയത്. പൂനെയില്‍ വെള്ളിയാഴ്ച്ച ആരംഭിക്കുന്ന നാലാം ടി20യില്‍ സഞ്ജു മധ്യനിരയില്‍ കളിച്ചാലും അത്ഭുപ്പെടാനില്ല. സഞ്ജുവിനെ മധ്യനിരയില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ബാറ്റിംഗ് ഓര്‍ഡര്‍ എങ്ങനെ ആയിരിക്കുമെന്ന് നോക്കാം.
ടീം ഇന്ത്യ: അഭിഷേക് ശര്‍മ, ധ്രുവ് ജുറല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam