Print this page

വിന്‍ഡീസിനെ അടിച്ചൊതുക്കി, ഇന്ത്യക്ക് ടി20 പരമ്പര! സ്മൃതി പരമ്പരയിലെ താരം, റിച്ച മത്സരത്തിലെ ഹീറോ

നവി മുംബൈ: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യന്‍ വനിതകള്‍ക്ക്. മൂന്നാമത്തേയും അവസാനത്തേയും ടി20യില്‍ 60 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 217 റണ്‍സാണ് നേടിയത്. സ്മൃതി മന്ദാന (47 പന്തില്‍ 77), റിച്ചാ ഘോഷ് (54) എന്നിവരുടെ അര്‍ധ സെഞ്ചുറികാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജമീമ റോഡ്രിഗസ് (39), രാഘ്വി ബിഷ്ട് (30) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ രാധ യാദവാണ് സന്ദര്‍ശകരെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam