Print this page

ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Indian women's badminton player PV Sindhu is getting married Indian women's badminton player PV Sindhu is getting married
ചെന്നൈ: ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് വ്യവസായി വെങ്കട ദത്ത സായി വരൻ. ഈ മാസം 22നാണ് വിവാഹം. പോസിഡെക്സ് ടെക്നോളജീസ് (Posidex Technologies) എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് വെങ്കട ദത്ത സായി.
രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരിക്കും വിവാഹം. ഡിസംബർ 20 മുതൽ 3 ദിവസം നീളുന്ന വിവാഹ ചടങ്ങുകളാണ് ഉണ്ടാവുക. ഡിസംബർ 24ന് ഹൈദരാബാദിലും വിവാഹസത്കാരം. കഴിഞ്ഞ ദിവസമാണ് പി വി സിന്ധു സയിദ് മോദി ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. ജനുവരിയോടെയാകും താരം ഇനി കോര്‍ട്ടിലേക്ക് മടങ്ങിയെത്തുകയെന്നാണ് സൂചന.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam