Print this page

Olympics 2024: ഷൂട്ടിങ്ങില്‍ സ്വപ്‌നില്‍ കുസാലെക്ക് വെങ്കലം, ഇന്ത്യയുടെ മൂന്നാം മെഡല്‍

പാരീസ്: പാരീസ് ഒളിംപിക്‌സിലെ പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ റൈഫില്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെക്ക് വെങ്കലം. ശക്തമായ പോരാട്ടത്തിനൊടുവില്‍ 451.4 പോയിന്റോടെയാണ് സ്വപ്‌നില്‍ അഭിമാന മെഡലിലേക്കെത്തിയത്. പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി ഉയര്‍ന്നു. മൂന്ന് വെങ്കല മെഡലുകളും ഷൂട്ടര്‍മാരാണ് നേടിയത്. 28കാരനായ സ്വപ്‌നില്‍ നേരത്തെ ലോകകപ്പിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുള്ള താരമാണ്.
ആദ്യ സീരിസില്‍ 50.8 പോയിന്റോടെ സ്വപ്‌നില്‍ കുസാലെ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 9.6, 10.4, 10.3, 10.5, 10 എന്നിങ്ങനെയാണ് ആദ്യ സീരിസിലെ കുസാലിന്റെ പ്രകടനം. രണ്ടാം സീരിസിലും മികവ് തുടരാന്‍ സ്വപ്‌നിലിനായി. 50.9 പോയിന്റോടെ സ്വപ്‌നില്‍ പ്രതീക്ഷ നിലനിര്‍ത്തി. 10.1, 9.9, 10.3, 10.5, 10.1 എന്നിങ്ങനെയായിരുന്നു സ്വപ്‌നിലിന്റെ ഷൂട്ടുകള്‍. മൂന്നാം സീരിസില്‍ 10.5, 10.4, 10.3, 10.2, 10.2 ഷൂട്ടുകളോടെ 51.6 പോയിന്റുകളാണ് സ്വപ്‌നില്‍ നേടിയത്.
മൂന്നാം റൗണ്ടില്‍ ആദ്യ സീരിസിലൂടെ നാലാം സ്ഥാനത്തേക്കുയര്‍ന്ന് സ്വപ്‌നില്‍. 51.1 പോയിന്റാണ് താരം നേടിയത്. 9.5, 10.7, 10.3, 10.6, 10 എന്നിങ്ങനെയാണ് സ്‌കോറുകള്‍. രണ്ടാം സീരിസീലൂടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന താരം മെഡല്‍ പ്രതീക്ഷ സജീവമാക്കി. 50.4 പോയിന്റാണ് നേടിയത്. 10.6, 10.3, 9.1, 10.1, 10.3 പോയിന്റുകളാണ് രണ്ടാം സീരിസില്‍ താരം നേടിയത്. ആദ്യത്തെ ആറ് സ്ഥാനക്കാര്‍ എലിമിനേഷന്‍ റൗണ്ടില്‍ പ്രവേശിച്ചു. നിലവില്‍ മൂന്നാം സ്ഥാനത്താണ് സ്വപ്‌നിലുള്ളത്. അവസാന ഷുട്ടുകളിലും കൃത്യത പാലിച്ച സ്വപ്‌നില്‍ വെങ്കല മെഡല്‍ നേടിയെടുക്കുകയായിരുന്നു. പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. മൂന്ന് വെങ്കല മെഡലുകളാണ് ഇന്ത്യക്ക് ഇതുവരെ ലഭിച്ചത്.
Rate this item
(0 votes)
Last modified on Friday, 02 August 2024 07:34
Pothujanam

Pothujanam lead author

Latest from Pothujanam