Print this page

എം.എസ് ധോണിക്കൊപ്പം പുതിയ ബ്രാന്‍ഡ് ചിത്രവുമായി അണ്‍അക്കാദമി

New with MS Dhoni Unacademy with brand image New with MS Dhoni Unacademy with brand image
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ലേണിങ് പ്ലാറ്റ്ഫോമായ അണ്‍അക്കാദമി, ക്രിക്കറ്റ് ഇതിഹാസം എം.എസ് ധോണിയെ കേന്ദ്ര കഥാപാത്രമാക്കി പാഠം നമ്പര്‍ 7 എന്ന പേരില്‍ ഒരു പുതിയ ബ്രാന്‍ഡ് ഫിലിം അവതരിപ്പിച്ചു.പുറത്തിറങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം ആവേശകരമായ പ്രതികരമാണ് ലഭിക്കുന്നത്. ട്വിറ്റര്‍ ട്രെന്‍ഡിങില്‍ ഒന്നാമതായ ചിത്രത്തിന് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,000ലേറെ ട്വീറ്റുകള്‍ ലഭിച്ചു.
3.8 ദശലക്ഷത്തിലധികം പേര്‍ ട്വിറ്ററിലൂടെ മാത്രം ചിത്രം കണ്ടു. സോഷ്യല്‍ മീഡിയയിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലുമായി ആകെ എട്ട് ദശലക്ഷത്തിലധികം കാഴ്ചക്കാരെയാണ് മണിക്കൂറുക്കള്‍ക്ക് ഉള്ളില്‍ ചിത്രം നേടിയത്. ഫെയ്സ്ബുക്കിലും ലിങ്ക്ഡ്ഇന്നിലും ചിത്രത്തെക്കുറിച്ച് നിരവധി സംഭാഷണങ്ങള്‍ നടക്കുന്നതിന് പുറമേ വലിയതോതില്‍ ആളുകള്‍ ഇത് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പഠിതാക്കളെ അവരുടെ സ്വപ്നങ്ങള്‍ സ്ഥിരോത്സാഹത്തോടെ പിന്തുടരാന്‍ പ്രേരിപ്പിക്കുന്നതാണ് പുതിയ ബ്രാന്‍ഡ് ഫിലിം ഉള്ളടക്കം.
നിരന്തര പരിശ്രമത്തിലൂടെ എങ്ങനെ തടസങ്ങള്‍ മറികടക്കാമെന്നും, തുടര്‍ന്നുള്ള വെല്ലുവിളികള്‍ക്കായി ഒരാളെ തയ്യാറാക്കാമെന്നും കാണിച്ചതിന് അണ്‍അക്കാഡമിയോട് നന്ദി പറയുന്നതായി ആരാധകര്‍ പ്രതികരിച്ചു. ഹര്‍ഷ ഭോഗ്ലെ, വീരേന്ദ്ര സെവാഗ്, രവിചന്ദ്രന്‍ അശ്വിന്‍, മേരി കോം, സാമന്ത പ്രഭു, അനുപം ഖേര്‍ തുടങ്ങിയ പ്രശസ്തരായ വ്യക്തികളും ചിത്രത്തിന് പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വന്‍ സന്നാഹവും ഒരുക്കങ്ങളുമായാണ് അണ്‍അക്കാഡമി പുതിയ ബ്രാന്‍ഡ് ഫിലിം ഉന്നതനിലവാരത്തില്‍ നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യ, അര്‍ജന്റീന, പോര്‍ച്ചുഗല്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളിലുടനീളം ചിത്രത്തിന്റെ തത്സമയ ആക്ഷന്‍ ഷൂട്ടിന് ഇരുനൂറിലധികം ജോലിക്കാരും, പോസ്റ്റ്പ്രൊഡക്ഷനില്‍ നാല്‍പതിലധികം കലാകാരന്മാരും ഭാഗമായി.
Rate this item
(0 votes)
Last modified on Thursday, 03 February 2022 11:50
Pothujanam

Pothujanam lead author

Latest from Pothujanam