Print this page

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ; ബദൽ തള്ളി ഇ ശ്രീധരനും

K-Rail says no change in Silver Line alignment for Vande Bharat; E Sreedharan rejected the alternative K-Rail says no change in Silver Line alignment for Vande Bharat; E Sreedharan rejected the alternative
തിരുവനന്തപുരം: സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്ന് കെ റെയിൽ. കേന്ദ്ര റെയിൽവെ മന്ത്രാലയം ആവശ്യപ്പെട്ട നിലയിൽ അടിസ്ഥാന പദ്ധതിയിൽ മാറ്റം വരുത്താൻ ആകില്ലെന്നാണ് കത്തിൽ വ്യക്തമാക്കിയത്. അതിവേഗ തീവണ്ടികൾക്ക് പ്രത്യേക ലൈൻ തന്നെ വേണമെന്നും ഇതിനായി സ്റ്റാൻഡേർഡ് ഗേജ് തന്നെ വേണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിൻ ഓടിക്കാൻ കഴിയും വിധം മാറ്റം വരുത്താൻ കഴിയില്ലെന്നും കെ റെയിൽ വിശദീകരിക്കുന്നു. റെയിൽവേ ഭൂമിയാണ് പ്രശ്നമെങ്കിൽ അലൈൻമെന്റിൽ മാറ്റം വരുത്താമെന്നും കെ റെയിൽ കത്തിൽ അറിയിച്ചിട്ടുണ്ട്. അതേസമയം റെയിൽവെയുടെ ബദൽ നിർദേശം തള്ളി മെട്രോ മാനും ബിജെപി നേതാവുമായ ഇ ശ്രീധരനും രംഗത്ത് വന്നു. ബ്രോഡ്ഗേജ്‌ പാതാ നിർദേശം അപ്രയോഗികമെന്നാണ് ഇ ശ്രീധരൻ്റെ നിലപാട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam