Print this page

തെരഞ്ഞെടുപ്പ് ​ഗോദയിൽ വിജയം സ്വന്തമാക്കി വിനേഷ് ഫോഗട്ട്

Vinesh Phogat won the elections in Goda Vinesh Phogat won the elections in Goda
ജുലാന: ഹരിയാന നിയസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഗോദയിൽ ചാമ്പ്യനായി വിനേഷ് ഫോഗട്ട്. ജുലാന മണ്ഡലത്തിൽ ഗുസ്തി താരം വിനേഷ് ഫോഗട്ട് ആണ് ജനവിധി തേടിയത്.
6015 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോൺഗ്രസിന്റെ പ്രധാന സീറ്റുകളിൽ ഒരു സീറ്റാണ് ജുലാന. ആം ആദ്മി പാർട്ടിയുടെ കവിത ദലാൽ, ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത് യോഗേഷ് ബൈരാഗി എന്നിവരായിരുന്നു വിനേഷ് ഫോഗട്ടിന്റെ പ്രധാന എതിരാളികൾ. ബിജെപിക്ക് വലിയ വേരോട്ടം ഇല്ലാത്ത മണ്ഡലം ആണ് ഇത്. ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത് യോഗേഷ് ബൈരാഗിക്ക് ലഭിച്ചത് 59065 വോട്ടുകകൾ ആണ്. ആദ്യഘട്ടത്തിൽ തന്നെ ലീഡ് നില വിനേഷ് ഫോഗട്ട് നിലനിർത്തി. എതിരാളികളെ പിന്നാലാക്കി മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ്.
പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോയപ്പോൾ അവസാന റൗണ്ടിൽ ഭാരക്കൂടുതൽ വിവാദത്തെ തുടർന്ന് അയോഗ്യയാക്കപ്പെടുകയും പിന്നീട് വിരമിക്കുകയുമായിരുന്നു വിനേഷ്. തുടർന്ന് നാട്ടിലെത്തിയ ശേഷം കോൺഗ്രസിൽ ചേർന്നു. പിന്നീട് ജുലാനയിൽ മത്സരിക്കാൻ തീരുമാനിച്ചു. ജുലാനയിൽ വിനേഷിന് വേണ്ടി പ്രചരണത്തിന് പ്രിയങ്ക ഗാന്ധിയാണ് ഇറങ്ങിയിരുന്നത്.
80,000 ജാട്ട് വോട്ടുകളാണ് ജുലാന നിയമസഭാ മണ്ഡലത്തിലുള്ളത്. കോൺഗ്രസ് മണ്ഡലം നിലനിൽത്തി പോരുന്നുണ്ട്. 1972, 2000, 2005 വർഷങ്ങളിൽ കോൺഗ്രസ് ആണ് ഇവിടെ വിജയിച്ചത്. എന്നാൽ 2009ലും 2014ലും കോൺഗ്രസിന് സീറ്റ് നഷ്ടപ്പെട്ടു. അന്ന് ഇന്ത്യൻ നാഷനൽ ലോക്ദളാണ് (ഐഎൻഎൽഡി) ആണ് മണ്ഡലത്തിൽ വിജയിച്ചത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam