Print this page

ഹരിയാനയിൽ നിർണായക നീക്കവുമായി ബിജെപി; സർക്കാർ രൂപീകരണ ചർച്ചകൾക്ക് തുടക്കം

BJP with decisive move in Haryana; Government formation talks have started BJP with decisive move in Haryana; Government formation talks have started
ദില്ലി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം ബിജെപിക്ക് അനുകൂലമായതോടെ നിർണായക നീക്കവുമായി ബിജെപി രം​ഗത്ത്. ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. നിലവിലെ ലീഡ് നിലയോടുകൂടി മുന്നോട്ട് പോവുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരണ ചർച്ചകളുമായി മുന്നോട്ട് പോവുകയാണ് ബിജെപി കേന്ദ്ര നേതാക്കൾ. ഇന്ന് രാവിലെ വരെ ബിജെപി കേന്ദ്രങ്ങൾ നിരാശയിലായിരുന്നു. ഹരിയാനയിൽ പ്രതീക്ഷയില്ലെന്ന് തന്നെയായിരുന്നു നേതാക്കൾ പറഞ്ഞിരുന്നതും. അതിനിടയിലാണ് വീണുകിട്ടിയ അവസരമെന്ന നിലയിൽ ഹരിയാനയിലെ ഫലം മാറിമറിയുന്നത്. കോൺ​ഗ്രസിനെ മലയ‍ത്തിയടിച്ച് ബിജെപി മുന്നേറുകയായിരുന്നു. ഈ ഫലം മുൻ നിർത്തി ജനറൽ സെക്രട്ടറിമാരുടെ യോ​ഗം വിളിച്ച് സർക്കാർ രൂപീകരണത്തിനുള്ള പ്രാരംഭ ഘട്ട ചർച്ചകൾ തുടങ്ങിയിരിക്കുകയാണ് ബിജെപി. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലെ വൻ ട്വിസ്റ്റിൽ അമ്പരന്നിരിക്കുകയാണ് കോണ്‍ഗ്രസ്. കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു. ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഹരിയാനയിൽ ബിജെപി ലീഡ് നിലയിൽ മുന്നേറുകയാണ്. രാവിലെ 9.55വരെയുള്ള കണക്കുകള്‍ പ്രകാരം ബിജെപി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം മറികടന്നു. ലീഡ് നിലയിൽ പിന്നോട്ട് പോയതോടെ കോണ്‍ഗ്രസ് ക്യാമ്പിലും ആശങ്ക പടര്‍ന്നു. രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതല്‍ ഹരിയാനയിൽ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വോട്ടെണ്ണൽ പുരോഗമിച്ചതോടെ ലീഡ് നില മാറി മറഞ്ഞു. ബിജെപിയുടെ മുന്നേറ്റം കോണ്‍ഗ്രസ് ക്യാമ്പിൽ നിരാശയുണ്ടാക്കി. വിജയ പ്രതീക്ഷയിൽ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് ലഡ്ഡു ഉള്‍പ്പെടെ വിതരണം ചെയ്ത് കോണ്‍ഗ്രസ് ആഘോഷം ആരംഭിച്ചിരുന്നു. എന്നാല്‍, ലീഡ് നില മാറിയതോടെ ആഘോഷങ്ങളെല്ലാം നിര്‍ത്തിവെച്ചു. ഹരിയാനയിലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വീട്ടിലെ ആഘോഷങ്ങളും നിര്‍ത്തിവെച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam