Print this page

ഹിജാബ് വിഷയത്തിൽ സമാധാനം നിലനിർത്തണമെന്ന് കർണാടക ഹൈക്കോടതി

Karnataka High Court directs to maintain peace over hijab Karnataka High Court directs to maintain peace over hijab
ബം​ഗളൂരു: ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥികൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ലെന്ന് കർണാടക ഹൈക്കോടതി. ഭരണഘടനയാണ് കോടതിയുടെ ഭഗവത്ഗീത എന്ന് പറഞ്ഞ കോടതി സമാധാനം നിലനിർത്തണമെന്നും അഭ്യർത്ഥിച്ചു. വിദ്യാർത്ഥികൾ ശാന്തരാകണം. സമാധാന അന്തരീക്ഷം തർക്കരുത് എന്നും കോടതി പറഞ്ഞു. കേസ് നാളെ 2.30ന് വീണ്ടും പരിഗണിക്കും. വികാരങ്ങൾ മാറ്റിനിരത്തി ഭരണഘടന അനുസരിച്ച് മുന്നോട്ട് പോകണമെന്നും കോടതി നിർദ്ദേശിച്ചു.
ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. 3 ദിവസത്തേക്കാണ് അവധി. ഹൈസ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam