Print this page

ഇന്ത്യയുടെ സ്വന്തം വാനമ്പാടി ഭാരതരത്‌നം ലതാ മങ്കേഷ്‌കര്‍ വിടവാങ്ങി

Lata Mangeshkar retires from India's own Bharat Ratna Lata Mangeshkar retires from India's own Bharat Ratna
മുംബൈ:അനശ്വരമായ സ്വരമാധുര്യം കൊണ്ട് ഒരു ജനതയുടെ മുഴുവന്‍ മനം നിറച്ച സംഗീത ഇതിഹാസം- ഇന്ത്യയുടെ സ്വന്തം വാനമ്പാടി ഭാരതരത്‌നം ലതാ മങ്കേഷ്‌കര്‍(92) വിടവാങ്ങി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.
കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഗായികയെ ഇന്നലെ വെന്‍റിലേറ്ററിലേറ്റ് മാറ്റിയിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. നിരവധി പ്രമുഖർ ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് എത്തുന്ന സാഹചര്യം കൂടി പരിഗണിച്ച് ആശുപത്രിയുടെ സുരക്ഷയും വർധിപ്പിച്ചിരുന്നു.
ജനുവരി 8-നാണ് കൊവിഡ് ബാധയെ തുടർന്ന് ലതാമങ്കേഷ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് ദിവസം മുൻപ് കൊവിഡ് മുക്തയായെങ്കിലും ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു.
മധ്യപ്രദേശിലെ ഇൻഡോറിൽ 1929-ലാണ് ലതാ മങ്കേഷ്കറുടെ ജനനം. 1942 മുതൽ അവർ ചലച്ചിത്ര ഗാനരംഗത്ത് സജീവമാണ്. പദ്മഭൂഷണ്, ദാദാ സാഹേബ് ഫാൽക്കെ, മഹാരാഷ്ട്ര ഭൂഷണ്, പദ്മവിഭൂഷണ്, ഭാരത് രത്ന തുടങ്ങിയ ഉന്നത പുരസ്കരാങ്ങൾ അവർക്ക് ലഭിച്ചിട്ടിട്ടുണ്ട്. 1999 മുതൽ 2005 വരെ നോമിനേറ്റഡ് രാജ്യസഭാ അംഗമായും ലതാ മങ്കേഷ്കർ പ്രവർത്തിച്ചു. വിഖ്യാത സംഗീത ആശാ ബോസ്ല സഹോദരിയാണ്.
സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, കേന്ദ്രമന്ത്രി പിയുഷ് ഗോയൽ, എംഎൻഎസ് തലവൻ രാജ് താക്കറെ, സുപ്രിയാ സുലേ എംപി തുടങ്ങിയവർ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു.
ലത മങ്കേഷ്കറിന്റെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. സംഗീത ലോകത്ത് ലതയുടെ സമാനതകൾ ഇല്ലാത്ത യാത്ര ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. വരും തലമുറകൾക്കായി നിത്യ ഹരിത ഗാനങ്ങളുടെ വസന്ത കാലം സമ്മാനിച്ചാണ് വാനമ്പാടിയുടെ മടക്കം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam