Print this page

ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ സർഗ്ഗാത്മക ശിൽപ്പശാല

Creative workshop at Sharjah Children's Reading Festival Creative workshop at Sharjah Children's Reading Festival
ഷാർജ: ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ യുവതലമുറയ്ക്ക് ഒരുമയുടെയും കൂട്ടായ്മയുടെയും സന്ദേശം നൽകുന്ന 'ഒറ്റനൂലിൽ ഒരുമ' (Threads of Unity) എന്ന കൈത്തൊഴിൽ ശിൽപ്പശാല ശ്രദ്ധേയമാകുന്നു. പ്രശസ്തനായ സ്ട്രിംഗ് ആർട്ടിസ്റ്റും അധ്യാപകനുമായ സെർജ് ജെമായേൽ നയിക്കുന്ന ഈ കുട്ടികൾക്കായുള്ള ശിൽപ്പശാല, യുഎഇയുടെ സംസ്കാരത്തെയും ഐക്യത്തെയും ആഘോഷിക്കുന്ന ഒരു നൂതനമായ ചരടുപയോഗിച്ചുള്ള കലാസൃഷ്ടിയാണ്.
പ്രശസ്തനായ സ്ട്രിംഗ് ആർട്ടിസ്റ്റും അധ്യാപകനുമായ സെർജ് ജെമായേൽ നയിക്കുന്നതാണ് ഈ ശിൽപ്പശാല. വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ഈ ശിൽപ്പശാല യുഎഇയുടെ ഭൂപടത്തിന്റെ ആകൃതിയിലുള്ള ഫോം ബോർഡിലാണ് ആരംഭിക്കുന്നത്. ഓരോ കുട്ടിക്കും അതിരടയാളങ്ങളുള്ള ഡോട്ടുകൾ നൽകുന്നു, അതിൽ അവർക്ക് ഇഷ്ടമുള്ള നിറങ്ങളിലുള്ള പിന്നുകൾ നിറയ്ക്കാം. പല കുട്ടികളും യുഎഇയുടെ പതാകയിലെ ചുവപ്പ്, പച്ച, വെള്ള, കറുപ്പ് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മറ്റ് ചിലർ കൂടുതൽ ആകർഷകമായ നിറങ്ങൾക്ക് പ്രാധാന്യം നൽകി.
പന്ത്രണ്ടുകാരിയായ അസീൽ വർണ്ണാഭമായ ഒരു ഡിസൈൻ തിരഞ്ഞെടുത്തപ്പോൾ, അവളുടെ കൂട്ടുകാരി സൈനബ് യുഎഇയുടെ പതാകയുടെ നിറങ്ങൾക്ക് പ്രാധാന്യം നൽകി. എട്ട് വയസ്സും അതിനു മുകളിലുമുള്ള കുട്ടികൾക്കായി തുറന്നിരിക്കുന്ന 'ഒറ്റനൂലിൽ ഒരുമ', ജെമായേൽ എസ് സി ആര്‍എഫ്ൽ നയിക്കുന്ന നാല് ശിൽപ്പശാലകളിൽ ഒന്നുമാത്രമാണ്. ഉത്സവത്തിന്റെ കോമിക് സ്റ്റോർ വിഭാഗത്തിൽ, കുട്ടികൾക്ക് സൂപ്പർമാൻ, ബാറ്റ്മാൻ തുടങ്ങിയ സൂപ്പർഹീറോ ചിഹ്നങ്ങളും ഇതേ നൂതനവും കുട്ടികൾക്ക് അനുയോജ്യവുമായ സ്ട്രിംഗ് ആർട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിക്കാൻ കഴിയും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam