ഇസ്ലാമാബാദ്: പാക്കിസ്ഥാനെ നടുക്കി ബലൂച് ഭീകരർ ട്രെയിൻ റാഞ്ചി. ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസാണ് ഭീകരർ തട്ടിയെടുത്തത്. 450 യാത്രക്കാരെ ബന്ദികളാക്കിയെന്നാണ് വിവരം. ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. ട്രെയിനിൽ നിന്നും വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞതായും വിവരമുണ്ട്. ബലൂച് ലിബറേഷൻ ആർമി പ്രവർത്തകരാണ് ട്രെയിൻ റാഞ്ചിയതെന്നാണ് വ്യക്തമാകുന്നത്. തങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്. എന്താണ് ഭീകരരുടെ ആവശ്യം എന്നത് സംബന്ധിച്ച് ഇതുവരെയും വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 6 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്നാണ് വിവരം.
പാകിസ്ഥാനിൽ ബലൂചിസ്ഥാൻ വിഘടന വാദികൾ ട്രെയിൻ തട്ടിയെടുത്താണ് യാത്രക്കാരെ ബന്ദികളാക്കിയത്. സൈനികർ ഉൾപ്പടെയുള്ളവരെയാണ് ബന്ദികളാക്കിയത്. ബലൂച് ലിബറേഷൻ ആർമിയെന്ന സംഘടനയാണ് ലോക്കോപൈലറ്റിനെ ആക്രമിച്ച് ട്രെയിൻ തട്ടിയെടുത്തത്. ഏറ്റുമുട്ടലിൽ 20 സുരക്ഷാ സൈനികരെ വധിച്ചതായി അവർ അവകാശപ്പെട്ടു. ബലൂചിസ്ഥാനിലെ ക്വൊറ്റയിൽ നിന്ന് പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസാണ് തട്ടിയെടുത്തത്. 9 ബോഗികളുള്ള ട്രെയിനിൽ 450 ലധികം യാത്രക്കാരുണ്ടായിരുന്നു. സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന ആവശ്യപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് ബി എൽ എ. സുരക്ഷാ സൈനികർക്ക് എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് ട്രെയിൻ പിടിച്ചിട്ടിരിക്കുന്നത്. തങ്ങളെ ആക്രമിച്ചാൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് സംഘടനയുടെ ഭീഷണി. പ്രദേശത്ത് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ബി എൽ എയുടെ ഭീഷണി മൂലം നിർത്തി വച്ചിരുന്ന ട്രെയിൽ സർവീസ് കഴിഞ്ഞ ഒക്ടോബറിലാണ് പുനരാരംഭിച്ചത്. തങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്. എന്താണ് ഭീകരരുടെ ആവശ്യം എന്നത് സംബന്ധിച്ച് ഇതുവരെയും വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല