Print this page

വൈറ്റ് ഹൗസിന് സമീപം ഏറ്റുമുട്ടല്‍, വെടിയേറ്റ യുവാവ് ആശുപത്രിയില്‍

വാഷിങ്ടണ്‍: വൈറ്റ് ഹൗസിന് സമീപത്ത് ഞായറാഴ്ച ഏറ്റുമുട്ടല്‍ നടന്നു. യുഎസ് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ യുവാവിന് വെടിയേറ്റു. വൈറ്റ് ഹൗസിന്‍റെ പടിഞ്ഞാറ് വശത്തുള്ള ഐസന്‍ഹോര്‍ എക്സിക്യൂട്ടീവ് ഓഫീസിന് അടുത്തായാണ് യുവാവും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റമുട്ടല്‍ നടന്നത്. ആത്മഹത്യാ പ്രവണതയുള്ള ഒരു യുവാവ് വൈറ്റ് ഹൗസിന് സമീപത്തി ഉണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധവുമായി യുവാവിനെ കണ്ടെത്തിയത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam