Print this page

അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി വണ്ടാനം മെഡിക്കൽ കോളേജ്

Vandanam Medical College successfully completes rare surgery Vandanam Medical College successfully completes rare surgery
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അപൂർവ്വ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൃദയ ശസ്ത്രക്രിയ വിഭാഗം. തലച്ചോറിലേക്കുള്ള രക്ത ധമനിക്ക് വീക്കം കണ്ടെത്തിയ 66 കാരന്റെ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്. പൂർണ്ണ ആരോഗ്യവാനായ രോഗി ആശുപത്രി വിട്ടു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ജൂൺ 30 നായിരുന്നു 10 മണിക്കൂർ നീണ്ട അതിസങ്കീർണ്ണമായ ശസ്ത്രക്രിയ. മെയ് 7 ന് ശബ്ദ വ്യത്യാസത്തെ തുടർന്നാണ് കാർത്തികപ്പള്ളി സ്വദേശിയായ 66 വയസ്സുകാരൻ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിയത്. പരിശോധനയിൽ മഹാധമനിയിൽ നിന്ന് തലച്ചോറിലേക്കുള്ള ധമനിക്ക് സമീപം വീക്കം കണ്ടെത്തി. തുടർന്നായിരുന്നു അത്യപൂർവമായ ശസ്ത്രക്രിയ. ലക്ഷത്തിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന അപൂർവ രോഗവസ്ഥയാണിത് എന്ന് ഡോക്ടർമാർ പറയുന്നു. ശസ്ത്രക്രിയ പൂർത്തിയാക്കിയ 66 കാരൻ ബുധനാഴ്ച ആശുപത്രി വിട്ടു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam