Print this page

ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങള്‍

Eight foods that help lower BP Eight foods that help lower BP
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ബിപി മൂലം ബുദ്ധിമുട്ടുന്നവര്‍ നിരവധി പേരാണ്‌. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദയാഘാതം, സ്ട്രോക്ക് മുതലായ പ്രശ്‌നങ്ങള്‍ വരെ ഉണ്ടാകാം. ശരിയായ ഭക്ഷണശീലത്തിലൂടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിയും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. ചീര
പൊട്ടാസ്യം ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഗുണം ചെയ്യും.
2. സിട്രസ് പഴങ്ങള്‍
ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, നാരങ്ങ തുടങ്ങിയ പഴങ്ങളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ബിപി കുറയ്ക്കാന്‍ ഗുണം ചെയ്യും.
3. ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതിനാല്‍ ബീറ്റ്റൂട്ട് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
4. വാഴപ്പഴം
ഇവ പൊട്ടാസ്യത്തിന്‍റെ വലിയ കലവറയാണ്. അതിനാല്‍ വാഴപ്പഴം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
5. വെളുത്തുള്ളി
വെളുത്തുള്ളി ശരീരത്തില്‍ നെട്രിക് ഓക്സൈഡിന്‍റെ ഉത്പാദനം കൂട്ടും. അതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഇവ സഹായിക്കും.
6. ഓട്സ്
സിങ്കും പ്രോട്ടീനും ഫൈബറും അടങ്ങിയ ഓട്സ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഗുണം ചെയ്യും.
7. സാല്‍മണ്‍ ഫിഷ്
ഉയര്‍ന്ന അളവില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ബിപി കുറയ്ക്കാന്‍ സഹായിക്കും.
8. ഡാര്‍ക്ക് ചോക്ലേറ്റ്
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam