Print this page

പ്രസ് ക്ലബ് മെഗാ മെഡിക്കൽ ക്യാമ്പ്

Press Club Mega Medical Camp Press Club Mega Medical Camp
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് ട്രിവാൻഡ്രം എലൈറ്റ്സ് ലയൺസ് ക്ലബിൻ്റെയും പി ആർ എസ്, ശ്രീനേത്ര ആശുപത്രികളുടെയും സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡൻ്റ് രവികുമാർ .സി.എൽ അദ്ധ്യക്ഷനായി. പ്രസ് ക്ലബ് സെക്രട്ടറി എച്ച്. ഹണി സ്വാഗതവും സംഘാടക സമിതി ചെയർമാൻ ബിജു നെയ്യാർ നന്ദിയും പറഞ്ഞു.
ലയൺസ് ക്ലബ് ഭാരവാഹികളായ ജയിൻ സി. ജോബ്, അഡ്വ. ആർ.വി. ബിജു, സനൽ കുമാർ, ഷിബു എന്നിവർ സംസാരിച്ചു.
ലിവർ ഫംഗ്ഷനിംഗ് ടെസ്റ്റ്, ഫൈബ്രോ സ്കാൻ, നേത്ര പരിശോധന, ക്രിയാറ്റിൻ ടെസ്റ്റ്, ഡയബറ്റിസ് ഡിറ്റക്ഷൻ, ഇ.സി.ജി, കൊളസ്ട്രോൾ പരിശോധന എന്നിവ നടന്നു.
ക്യാപ്... 1. തിരുവനന്തപുരം പ്രസ് ക്ലബും എലൈറ്റ്സ് ലയൺസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ മന്ത്രി ജി.ആർ. അനിലിൻ്റെ രക്തസമ്മർദ്ദം പരിശോധിക്കുന്നു.
2. തിരുവനന്തപുരം പ്രസ് ക്ലബും എലൈറ്റ്സ് ലയൺസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam