Print this page

എല്ലാ പ്രായക്കാർക്കും സംഗീതപഠനം ഒരുക്കി വൈറ്റ്ഹാറ്റ് ജൂനിയർ

WhiteHat Jr unlocks Music learning across all age groups WhiteHat Jr unlocks Music learning across all age groups
18+ വിഭാഗത്തിനായി കസ്റ്റമൈസ് ചെയ്യാവുന്ന സംഗീത കോഴ്‌സ് ആരംഭിക്കുന്നു

വെർച്വൽ ജാം റൂമുകൾ, സംഗീത പ്രേമികളെ തത്സമയ പ്രകടനങ്ങൾക്കായ് സജ്ജമാക്കാനും സമാന ചിന്താഗതിക്കാരുമായി ബന്ധപ്പെടാനും ക്യൂറേറ്റ് ചെയ്ത 'സോഷ്യലുകൾ ’

ഇന്ത്യ -- എല്ലാ പ്രായത്തിലുമുള്ള സംഗീത പ്രേമികൾക്കും ആഴത്തിലുള്ള പഠന അവസരങ്ങൾ നൽകുന്നതിനായി മുൻനിര തത്സമയ വൺ-ഓൺ-വൺ ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമായ വൈറ്റ്ഹാറ്റ് ജൂനിയർ പ്രത്യേകം ക്യൂറേറ്റ് ചെയ്‌ത കോഴ്‌സ് ആരംഭിച്ചുകൊണ്ട് 18+ വിഭാഗത്തിലേയ്ക്ക് ചുവട് വെയ്ക്കുന്നതായി പ്രഖ്യാപിച്ചു. സംഗീതോപകരണം വായിക്കാനും കമ്പോസ് ചെയ്യാനും കുട്ടികൾക്ക് പ്രചോദനം നൽകുന്ന ഓൺലൈൻ പഠനത്തിനായി കസ്റ്റമൈസ് ചെയ്ത് നിർമ്മിച്ച പ്ലാറ്റ്‌ഫോമിലൂടെ ഗിറ്റാറും പിയാനോയും പഠിപ്പിച്ച് സംഗീത രംഗത്ത് വിജയകരമായി സാന്നിധ്യം അറിയിച്ചതിന് പിന്നാലെയാണ് വൈറ്റ്ഹാറ്റ് ജൂനിയറിന്റെ പുതിയ ചുവട് വയ്പ്പ്. യുവ വിദ്യാർത്ഥികളുടെ വിഭാത്തിന് പുറമെയുള്ള വിദ്യാർത്ഥികളിൽ നിന്ന് വൈറ്റ്ഹാറ്റ് ജൂനിയർ സംഗീത കോഴ്സിന് ലഭിച്ച മികച്ച പ്രതികരണമാണ് എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കുമായി സംഗീത കോഴ്‌സിന് രൂപം നൽകിയത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam