Print this page

സൂരിയുടെ മാമൻ: കളക്ഷനില്‍ സര്‍പ്രൈസ് നേട്ടം

Suri's Maman: Surprise achievement in collections Suri's Maman: Surprise achievement in collections
സൂരി നായകനായി വന്ന പുതിയ ചിത്രമാണ് മാമൻ. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തിലെ നായിക. വൻ പ്രതികരണമാണ് സൂരി ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെയുള്ള കണക്കുകളനുസരിച്ച് മാമൻ 14.6 കോടിയിലിധികം ആകെ നേടിയിരിക്കുന്നു എന്നാണ് ട്രേഡ് അനലിസ്റ്റുകളാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂരി നായകനായി പ്രദര്‍ശനത്തിന് എത്തിയ മാമൻ. രാജ് കിരണ്‍ ആണ് മാമനിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൃദയം അടക്കമുള്ള ചിത്രങ്ങളിലെ ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധാനം. നേരത്തെ റിലീസ് ചെയ്ത ​ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന മാമൻ ശ്രീ പ്രിയ കമ്പെയിന്‍സ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.
ദിനേശ് പുരുഷോത്തമന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. കലാസംവിധാനം ജി ദുരൈരാജ്, എഡിറ്റിംഗ് ഗണേഷ് ശിവ, സ്റ്റണ്ട് ഡയറക്റ്റര്‍ മഹേഷ് മാത്യു, നൃത്തസംവിധാനം ബാബ ബാസ്കര്‍, കോസ്റ്റ്യൂമര്‍ എം സെല്‍വരാജ്, വരികള്‍ വിവേക്, കോസ്റ്റ്യൂം ഡിസൈനര്‍ ഭാരതി ഷണ്‍മുഖം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോപി ധനരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആര്‍ ബാല കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഹരി വെങ്കട് സി, പ്രൊഡക്ഷന്‍ മാനേജര്‍ ഇ വിഗ്നേശ്വരന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ മനോജ്, സ്റ്റില്‍സ് ആകാശ് ബി, പിആര്‍ഒ യുവരാജും ആണ്
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam