Print this page

വൈലോപ്പിള്ളി കവിത സിനിമയാകുന്നു; 'കൃഷ്‍ണാഷ്‍ടമി'യില്‍ ജിയോ ബേബി പ്രധാന കഥാപാത്രം

Vailoppilly poem to be made into a movie; Geo Baby to play the lead role in 'Krishna Ashtami' Vailoppilly poem to be made into a movie; Geo Baby to play the lead role in 'Krishna Ashtami'
മലയാള സാഹിത്യത്തിലെ പ്രശസ്ത കവിയായ വൈലോപ്പിള്ളി ശ്രീധര മേനോന്റെ കവിത സിനിമയാകുന്നു. ജിയോ ബേബിയെ പ്രധാന കഥാപാത്രമാക്കി ഡോ. അഭിലാഷ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്സ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. വൈലോപ്പിള്ളിയുടെ 'കൃഷ്ണാഷ്ടമി' എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ് ഈ സിനിമ.
ആലോകം, മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ എന്നീ സ്വതന്ത്ര പരീക്ഷണ ചിത്രങ്ങൾക്ക് ശേഷം ഡോ. അഭിലാഷ് ബാബു ഒരുക്കുന്ന സിനിമയാണിത്. വൈലോപ്പിള്ളി ശ്രീധര മേനോൻ, അഭിലാഷ് ബാബു എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ജിയോ ബേബിയെ കൂടാതെ ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന പുതുമുഖ നടീനടന്മാരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. വിഖ്യാത ബ്രിട്ടീഷ് കവി റോബർട്ട് ബ്രൗണിംഗിന്‍റെ അഞ്ച് ഡ്രമാറ്റിക് മോണോലോഗുകളെ സിനിമയ്ക്കുള്ളിലെ സിനിമയായി അവതരിപ്പിച്ച അഭിലാഷ് ബാബുവിൻ്റെ ആദ്യ സിനിമയായ 'ആലോകം' (2023) വിദേശങ്ങളിലുൾപ്പെടെ ഫിലിം സൊസൈറ്റികളിലും യൂണിവേഴ്സിറ്റികളിലെയും കോളേജുകളിലെയും മീഡിയ, സാഹിത്യ ഡിപ്പാർട്ട്മെൻ്റുകളിലും പ്രദർശിപ്പിച്ചുവരുന്നു. 2024 ൽ പുറത്തിറങ്ങിയ മോക്യുമെൻ്ററി സിനിമ മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ 29-ാമത് ഐഎഫ്എഫ്‍കെയിൽ പ്രീമിയർ ചെയ്തിരുന്നു. ഒറ്റപ്പാലം ഡയലോഗ് ഫിലിം ഫെസ്റ്റിവൽ, കേരള യൂണിവേഴ്സിറ്റി ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും മലയാളസിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു.
മാർച്ചിൽ ചിത്രീകരണം ആരംഭിക്കുന്ന കൃഷ്ണാഷ്ടമി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിതിൻ മാത്യു നിർവ്വഹിക്കുന്നു. എഡിറ്റ്, സൗണ്ട് അനു ജോർജ്, പ്രൊഡക്ഷൻ ഡിസൈൻ ഡിലീപ് ദാസ്, പ്രൊജക്ട് ഡിസൈൻ ഷാജി എ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ, പി ആർ ഒ- എ എസ് ദിനേശ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam