Print this page

8 കോടിക്ക് എടുത്ത പടം, അപ്രതീക്ഷിത ഹിറ്റടിച്ചു; ഒടുവില്‍ ഒടിടിയിലേക്ക് 'കുടുംബസ്ഥൻ'

A film made for 8 crores became an unexpected hit; 'Kudumbasthan' finally goes OTT A film made for 8 crores became an unexpected hit; 'Kudumbasthan' finally goes OTT
ചെന്നൈ: തമിഴ് കോമഡി ഫാമിലി ചലച്ചിത്രം കുടുംബസ്ഥൻ 2025 ജനുവരി 24-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചെറിയ ബജറ്റില്‍ ഒരുക്കിയ മണികണ്ഠന്‍ നായകനായ ചിത്രം ബോക്‌സ് ഓഫീസിൽ ഹിറ്റായി മാറിയിരുന്നു. ഇപ്പോള്‍ ചിത്രം ഒടിടി റിലീസിനായി ഒരുങ്ങുകയാണ്. നേരത്തെ, ഫെബ്രുവരി 28 ന് ചിത്രം സ്ട്രീം ചെയ്യാൻ പോകുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പുതിയ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.
കുടുംബസ്ഥാൻ ഡിജിറ്റൽ റിലീസ് മാർച്ച് 7നായിരിക്കും. സീ 5 പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുക. കെ മണികണ്ഠൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തും. സിനിമാ നിരൂപകരിൽ നിന്ന് വളരെ നല്ല പ്രതികരണമാണ് കുടുംബസ്ഥാന് ലഭിച്ചത്. മണികണ്ഠനെ കൂടാതെ സാൻവേ മേഘനയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അവരോടൊപ്പം ഗുരു സോമസുന്ദരവും ഒരു പ്രധാന സഹകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുടുംബസ്ഥാൻ എന്ന ചിത്രം രാജേശ്വർ കാളിസാമിയുടെ ആദ്യ ചിത്രമാണ്. പ്രസന്ന ബാലചന്ദ്രനൊപ്പം ചിത്രത്തിന്‍റെ സഹരചിതാവും അദ്ദേഹമാണ്. സിനിമാകരൻ ബാനറിൽ എസ് വിനോദ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
കുടുംബസ്ഥാനിൽ വൈശാഖാണ് സംഗീതം നല്‍കിയത്. കുറഞ്ഞ ബജറ്റും വളരെ കുറച്ച് പ്രൊമോഷനും ഉണ്ടായിരുന്നിട്ടും ചിത്രം ബോക്‌സ് ഓഫീസിൽ 25.93 കോടി നേടി എന്നതാണ് പ്രത്യേകത. എട്ട് കോടി രൂപ മുതൽമുടക്കിലാണ് ഈ ചിത്രം നിർമ്മിച്ചത്.
കെ മണികണ്ഠന്‍ അവതരിപ്പിക്കുുന്ന നവീന്‍ എന്ന കഥാപാത്രത്തിന്‍റെയും സാൻവേ മേഘനയുടെ വെണ്ണിലയുടെയും ജീവിതയാത്രയാണ് കുടുംബസ്ഥാൻ ആവിഷ്കരിക്കുന്നത്. വീട്ടുകാർ നിരസിച്ചിട്ടും നവീൻ ഒളിച്ചോടി വിവാഹം കഴിക്കുന്നു. എന്നാല്‍ വിവാഹശേഷമുള്ള ഈ സന്തോഷം ദമ്പതികൾക്ക് അധികകാലം നിലനിൽക്കില്ല, ഒന്നിന് പുറകെ ഒന്നായി പുതിയ പ്രശ്നങ്ങൾ വരാൻ തുടങ്ങുന്നു. ഭാരിച്ച കടബാധ്യതയും കുടുംബ സമ്മർദവും താങ്ങാനാകുന്നതിനൊപ്പം നിരവധി വെല്ലുവിളികളും നവീന്‍ അഭിമുഖീകരിക്കേണ്ടി വരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam