Print this page

സുന്‍ഹേരി സോച് സീസണ്‍-2 അവതരിപ്പിച്ച് മുത്തൂറ്റ് ഫിനാന്‍സ്

Muthoot Finance launches Sunheri Soch Season 2 Muthoot Finance launches Sunheri Soch Season 2
കൊച്ചി: റെഡ് എഫ്എമ്മുമായി ചേര്‍ന്ന് സുന്‍ഹേരി സോച് സീസണ്‍-2 അവതരിപ്പിച്ച് മുത്തൂറ്റ് ഫിനാന്‍സ്. മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നും ഗോള്‍ഡ് ലോണ്‍ എടുത്ത് സ്വപ്നസാക്ഷാത്കാരം നേടിയ സമൂഹത്തിലെ സാധാരണ ജനങ്ങളുടെ യഥാര്‍ത്ഥ ജീവിത കഥകള്‍ പങ്കുവെക്കുന്ന പരിപാടിയാണിത്. 'ആത്മനിര്‍ബര്‍ത' ആണ് ഈ സീസണിലെ തീം. മുത്തൂറ്റ് ഫിനാന്‍സ് ഗോള്‍ഡ് ലോണിന്‍റെ സഹായത്തോടെ മികച്ച ബിസിനസ് വിജയം നേടിയ അനേകം ആളുകളില്‍ അഞ്ച് പേരുടെ കഥയാണ് റെഡ് എഫ്എം 93. 5ലൂടെ പങ്കുവെക്കുന്നത്.
ഇനിയുമൊരുപാട് ഇന്ത്യക്കാര്‍ക്ക് ജീവിതവിജയം നേടാനായി ഈ കഥകള്‍ പ്രചോദനം ആകണമെന്നതാണ് മുത്തൂറ്റ് ഫിനാന്‍സിന്‍റെ ലക്ഷ്യം. പ്രശസ്ത ബോളിവുഡ് താരം മാധുരി ദീക്ഷിത് ആണ് റെഡ് എഫ്എമില്‍ മുത്തൂറ്റിന്‍റെ സുന്‍ഹേരി സോച് സീസണ്‍-2 അവതരിപ്പിക്കുന്നത്.
മുത്തൂറ്റ് ഗ്രൂപ്പിന്‍റെയും റെഡ് എഫ്എമ്മിന്‍റെയും ഔദ്യോഗിക യൂട്യൂബ് ചാനലിലും www.sunherisoch.com എന്ന വെബ്സൈറ്റിലും ആളുകളുടെ അനുഭവ കഥകള്‍ ലഭ്യമാണ്.
സമൂഹത്തിന്‍റെ എല്ലാ മേഖലയിലുമുള്ള ആളുകള്‍ക്കും സാമ്പത്തികം ഉള്‍പ്പെടെയുള്ള പിന്തുണ നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്‍റ് മാനേജിങ് ഡയറക്ടര്‍ അലക്സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് വ്യക്തമാക്കി. ഇന്നുവരെ ധാരാളം ഇന്ത്യക്കാര്‍ മുത്തൂറ്റ് ഫിനാന്‍സിന്‍റെ സഹായത്തോടെ ജീവിതവിജയം നേടിയതിന് തങ്ങള്‍ സാക്ഷിയാണ്. അവരുടെ കഠിനാധ്വാനത്തിനും നിശ്ചയദാര്‍ഢ്യത്തിനുമുള്ള ആദരവാണ് സുന്‍ഹേരി സോച് എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, മാധുരി ദീക്ഷിത് സുന്‍ഹേരി സോച് സീസണ്‍-2ന്‍റെ ഭാഗമായതിന്‍റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
മുത്തൂറ്റ് ഫിനാന്‍സിന്‍റെ സേവനം ഉപയോഗപ്പെടുത്തി വിജയത്തിലെത്തിയ ആളുകളുടെ ആഘോഷമാണ് സുന്‍ഹേരി സോച് എന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് സ്ട്രാറ്റജി ജനറല്‍ മാനേജരായ അഭിനവ് അയ്യര്‍ പറഞ്ഞു. സുന്‍ഹേരി സോച് സീസണ്‍ 1ന് ലഭിച്ച പൂര്‍ണ്ണമായ പിന്തുണയാണ് തങ്ങളെ വീണ്ടും റെഡ് എഫ്എമ്മുമായി ചേര്‍ന്ന് സീസണ്‍ 2 നടത്താന്‍ പ്രേരിപ്പിച്ചത്. ആത്മവിശ്വസവും സ്വയാശ്രയവും കൈമുതലുള്ള സാധാരണ ജനങ്ങള്‍ മുത്തൂറ്റ് ഫിനാന്‍സിന്‍റെ സമയോചിതമായ സഹായത്തിലൂടെ ലക്ഷ്യത്തിലെത്തിയ കഥകളാണ് സുന്‍ഹേരി സോച് സീസണ്‍ 2വിലൂടെ തങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണ ജനങ്ങളാണ് റെഡ് എഫ്എമ്മിന്‍റെ ശക്തി, മുത്തൂറ്റ് ഫിനാന്‍സുമായി ചേര്‍ന്നുള്ള പരിപാടിയിലൂടെ തങ്ങളുടെ ശ്രോതാക്കളിലേക്ക് കൂടുതല്‍ എത്തിപ്പെടാനായി എന്ന് റെഡ് എഫ്എം, മാജിക് എഫ്എം ഡയറക്ടറും, സിഒഒയുമായ നിഷ നാരായണന്‍ പറഞ്ഞു. സുന്‍ഹേരി സോച് സീസണ്‍ 2ന്‍റെ പാര്‍ട്ണര്‍ ആകാന്‍ വീണ്ടും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam