Print this page

പ്രണയ ദിന ആശംസയുമായി പ്രഭാസ്; രാധേശ്യാമിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

Prabhas wishes Valentine's Day; Radheshyam's new poster released Prabhas wishes Valentine's Day; Radheshyam's new poster released
പ്രണയ ദിനത്തിൽ പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് നായകനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. മഞ്ഞ് പെയ്യുന്ന പശ്ചാത്തലത്തിൽ പ്രണയ പരവശരായി നിൽക്കുന്ന പ്രഭാസും നായിക പൂജ ഹെഗ്ഡെയുമാണ് പോസ്റ്ററിൽ. പ്രഭാസിന്റെ സമൂഹ മാധ്യമ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. മാർച്ച് 11-നാണ് മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ തയ്യാറാക്കുന്ന രാധേ ശ്യാം തിയറ്ററുകളിൽ എത്തുക.
പ്രേക്ഷകര്‍ക്ക് പ്രണയാനുഭവവും സസ്‌പെന്‍സും നല്‍കുന്ന ചിത്രത്തിന്റെ ട്രെയിലർ ഡിസംബറിൽ പുറത്തിറക്കിയിരുന്നു.
ചിത്രത്തിൽ ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍ പ്രേരണയായാണ് പൂജ ഹെഗ്‌ഡെ വേഷമിടുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണകുമാറാണ്. ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രാധേശ്യാമിലെ മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകറാണ്. ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam