Print this page

ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി & സയൻസിൽ 13-ാമത് കോൺവൊക്കേഷൻ

13th Convocation at Hindustan Institute of Technology & Science 13th Convocation at Hindustan Institute of Technology & Science
ചെന്നൈ2: ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി & സയൻസിന്റെ 13-ാമത് വാർഷിക കോൺവൊക്കേഷനിൽ 1532 യുജി, 215 പിജി, 27 പിഎച്ച്‌ഡി ഉൾപ്പെടെ 1852 വിദ്യാർത്ഥികൾ ബിരുദധാരികളായി. അതിൽ 57 റാങ്ക് ഹോൾഡർമാർക്ക് അക്കാദമിക രംഗത്തെ മികവിന് മെഡലുകളും ക്യാഷ് പ്രൈസുകളും നൽകി ആദരിച്ചു.
മിനിസ്ട്രി ഓഫ് എർത്ത് സയൻസസ് സെക്രട്ടറി, ഡോ. എം. രവിചന്ദ്രൻ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ, ഐഎസ്ആർഒ ചെയർപേഴ്സൺ, എസ്.സോമനാഥ്, മലങ്കര മാർത്തോമ്മാ സുറിയാനി സഭ സഫ്രഗൻ മെത്രാപ്പോലീത്ത, ബിഷപ്പ് ജോസഫ് മാർ ബർണബാസ്, ഡിആർഡിഒ മുൻ ചീഫ് കൺട്രോളറും ബ്രഹ്മോസ് എയ്‌റോസ്‌പേസിന്റെ സ്ഥാപക സിഇഒയും എംഡിയുമായ ഡോ. എ. ശിവതാണുപിള്ള തുടങ്ങിയവർ പങ്കെടുത്തു
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam