Print this page

പഠിച്ച സ്‌കൂളുകൾക്ക് ലക്ഷങ്ങളുടെ ധനസഹായം പ്രഖ്യാപിച്ച് റിട്ടയർഡ് ഡി ജി പി;മികച്ച മാതൃകയെന്ന് മന്ത്രി വി ശിവൻകുട്ടി

Retired DGP announces Rs 1 lakh crore grant for schools: Minister V Sivankutty Retired DGP announces Rs 1 lakh crore grant for schools: Minister V Sivankutty
പഠിച്ച സ്‌കൂളുകൾക്ക് ലക്ഷങ്ങളുടെ സഹായം പ്രഖ്യാപിച്ച് മുൻ ഡിജിപി. മലയാളിയായ ആന്ധ്രപ്രദേശ് മുൻ ഡിജിപി എ പി രാജൻ ഐ പി എസ് ആണ് താൻ പഠിച്ച സ്‌കൂളുകൾക്ക് ലക്ഷങ്ങളുടെ ധനസഹായം പ്രഖ്യാപിച്ചത്.
പുനലൂർ നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ സ്കൂളുകൾക്കാണ് ധനസഹായം പ്രഖ്യാപിച്ചത്.ഗവൺമെൻറ് എൽ പി എസ് അയിലറ, ഗവൺമെൻറ് എച്ച്എസ് ഏരൂർ, ഗവൺമെൻറ് എച്ച് എസ് അഞ്ചൽ ഈസ്റ്റ് എന്നീ സ്കൂളുകൾക്കാണ് ധനസഹായം.ഗവൺമെൻറ് എൽ പി എസ് അയിലറക്ക് അഞ്ചു ലക്ഷം രൂപയും ഗവൺമെൻറ് എച്ച്എസ് ഏരൂരിന്
പത്തുലക്ഷം രൂപയും ഗവൺമെൻറ് എച്ച് എസ് അഞ്ചൽ ഈസ്റ്റിന് പതിനഞ്ച് ലക്ഷം രൂപയുമാണ് നൽകുന്നത്.
അയിലറ പരമേശ്വരൻപിള്ള ആൻഡ് തങ്കമ്മ മെമ്മോറിയൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് എൻഡോവ്മെന്റിനായാണ് തുക കൈമാറിയത്. ധനസഹായത്തിന്റെ ചെക്ക് പുനലൂർ എം എൽ എ പി എസ് സുപാലിന്റെ സാന്നിധ്യത്തിൽ എ പി രാജൻ ഐ പി എസ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി.
മാതൃകാപരമായ പ്രവർത്തനമാണ് മുൻ ഡി ജി പി നടത്തിയിട്ടുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലെ വിദ്യാർത്ഥികളെ സഹായിക്കാൻ കൂടുതൽ പേർ മുന്നോട്ട് വരട്ടെ എന്ന് മന്ത്രി ആശംസിച്ചു.
 
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam