Print this page

വലപ്പാട് ഗവണ്‍മെന്‍റ് ഹൈസ്കൂളിന് മണപ്പുറം ഫൗണ്ടേഷന്‍റെ കൈത്താങ്ങ്

Manappuram Foundation supports Valappad Government High School Manappuram Foundation supports Valappad Government High School
വലപ്പാട്: വലപ്പാട് ഗവണ്‍മെന്‍റ് ഹൈസ്കൂളിനു കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്‍. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീയുമായ വി പി നന്ദകുമാര്‍ തന്‍റെ പഠനകാലം ചിലവഴിച്ച സ്കൂളിലേക്ക് മൂന്നുലക്ഷം രൂപയുടെ പഠനോപകരണങ്ങളും ഭൗതിക ഉപകരണങ്ങളും നല്‍കി. സ്കൂളിലേക്ക് ആവശ്യമായ വാട്ടര്‍ടാങ്ക്, വാട്ടര്‍ പ്യൂരിഫയര്‍, ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍, ഇലക്ട്രിക് ബെല്ല്, ലാബ് ഉപകരണങ്ങള്‍ , കുട്ടികള്‍ക്കുള്ള കസേരകള്‍, ഫാനുകള്‍, അലമാരകള്‍, സ്പീക്കറുകള്‍, ആംബ്ലിഫയര്‍, മൈക്, മൈക് സ്റ്റാന്‍ഡ്, പ്രൊജക്ടര്‍ സ്ക്രീനുകള്‍, പോഡിയം, നോട്ടുബുക്കുകള്‍ എന്നിവയാണ് നല്‍കിയത്.
സ്കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സി എസ് ആര്‍ വിഭാഗം ചീഫ് മാനേജര്‍ ശില്‍പാ ട്രീസ സെബാസ്റ്റ്യന്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡേവിസ് മാസ്റ്റര്‍ക്ക് ഉപകരണങ്ങള്‍ കൈമാറി. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത വി.ഡി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഞ്ജുള അരുണന്‍, വാര്‍ഡ് മെമ്പര്‍ അജയഘോഷ് , പി ടി എ പ്രസിഡണ്ട് ഹമീദ് , സ്കൂള്‍ ഹെഡ്മിസ്ട്രസ് ജിഷ കെ സി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പാര്‍വ്വതി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam