Print this page

അംഗന്‍വാടികളില്‍സൗജന്യ കൗണ്‍സിലിംഗ് പദ്ധതിയുമായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം

Child Protection Team with Free Counseling Program at Anganwadi Child Protection Team with Free Counseling Program at Anganwadi
കൊട്ടാരക്കര ; (കൊല്ലം) സംസ്ഥാന ത്തെ അങ്കണവാടികള്‍ കേന്ദ്രീകരിച്ച് ആശ്വാസ് എന്ന പേരില്‍ സൗജന്യ കൗണ്‍സിലിംഗ് പദ്ധതിയുമായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം.
പരിപാടിയുടെ സംസ്ഥാനതല ഉത്ഘാടനം കൊല്ലം കൊട്ടാരക്കരയില്‍ നടന്നു. കുട്ടികളും സ്‌കൂള്‍ കുട്ടികളും കൗമാരക്കാരും നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് സൗജന്യ കൗണ്‍സിലിംഗിലൂടെ പരിഹാരം തേടാന്‍ അവസരം ഒരുക്കുന്ന പദ്ധതിക്കാണ് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം തുടക്കം കുറിച്ചത്.
സര്‍ക്കാരിന്റെ ഐ സി ഡി എസ് പദ്ധതിയുമായി സഹകരിച്ചാണ് കൗണ്‍സിലിംഗ് നടത്തുന്നത്. സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ജില്ലയിലെ കൊട്ടാരക്കര വെട്ടിക്കവല അഡീഷണല്‍
ഐ സി ഡി എസ് പ്രോജക്റ്റ് മൈലം പഞ്ചായത്ത് പെരുംകുളം 28 ആം നമ്പര്‍ അംഗന്‍വാടിയില്‍ പെരുംകുളം വാര്‍ഡ് മെമ്പര്‍ ജി.സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മൈലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി. നാഥ് നിര്‍വഹിച്ചു. ചൈല്‍ഡ് പൊട്ടക്റ്റ് ടീം സംസ്ഥാന പി.ആര്‍.ഒ ബേബി. കെ. ഫിലിപ്പോസ് ആമുഖപ്രസംഗം നടത്തി. ചടങ്ങില്‍ വെട്ടിക്കവല അഡീഷണല്‍ സി.ഡി.പി.ഒ ജയകുമാരി മുഖ്യാഥിതി ആയിരുന്നു. ചൈല്‍ഡ് പൊട്ടക്റ്റ് ടീം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷിബു റാവുത്തര്‍, ഷെര്‍മി സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ബിന്ദു, സ്‌കൂള്‍ കൗണ്‍സിലര്‍ ആര്യ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങിന് ആശ്വാസ് കോര്‍ഡിനേറ്റര്‍ അഞ്ജന സിജു സ്വാഗതവും അംഗനവാടി ടീച്ചര്‍ എ. കെ.ഷൈനി നന്ദിയും രേഖപ്പെടുത്തി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam